ETV Bharat / state

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍ - ranni minor girl rape latest

സ്‌കൂളിൽ നടന്ന കൗൺസിലിങ്ങില്‍ അധ്യാപികയോടാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്

റാന്നി പീഡനം അറസ്റ്റ്  പത്തനംതിട്ട പതിമൂന്നുകാരിയെ പീഡിപ്പിച്ചു  പീഡനം അമ്മയുടെ സുഹൃത്ത് അറസ്റ്റ്  റാന്നി പോക്‌സോ കേസ്  pathanamthitta pocso case  ranni minor girl rape latest  man arrested for raping minor in pathanamthitta
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ
author img

By

Published : Mar 12, 2022, 8:02 PM IST

പത്തനംതിട്ട : പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്‌തു. റാന്നി സ്വദേശി സന്തോഷ്‌ എന്ന ഷിജുവിനെയാണ് (40) പൊലീസ് പിടികൂടിയത്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങില്‍ അധ്യാപികയോടാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. സ്‌കൂള്‍ അധികൃതർ ചൈൽഡ്‌ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.

ഫെബ്രുവരി 27നും മാര്‍ച്ച് 8നുമാണ് കേസിനാസ്‌പദമായ സംഭവം. ഷിജു നാല് വർഷമായി വീട്ടിൽ നിത്യസന്ദർശകനാണ്. പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് സഹോദരിമാർ ഹോസ്റ്റലിൽ നിന്ന് പഠിയ്ക്കുകയാണ്. അമ്മ ജോലിയ്ക്ക് പോയ സമയത്താണ് പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടത്.

Also read: ഭാര്യ ഭര്‍ത്താവിന്‍റെ തലയറുത്തെടുത്ത് അമ്പലത്തില്‍ വച്ചു ; നടുക്കുന്ന വെളിപ്പെടുത്തലുമായി മകന്‍

മാർച്ച് 7ന് വീട്ടിലെത്തിയ ഇയാൾ പിറ്റേന്ന് രാവിലെ കുട്ടിയുടെ മാതാവ് ജോലിക്ക് പോയതിന് ശേഷം കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിയ്ക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.