ETV Bharat / state

മകരവിളക്ക് തീർഥാടനം: പൊലീസിന്‍റെ നാലാം ബാച്ച് ചുമതലയേറ്റു - sabarimala news

കേരള പൊലീസിന് പുറമെ ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പൊലീസ് വിഭാഗങ്ങളും സന്നിധാനത്തുണ്ട്.

മകരവിളക്ക് തീർഥാടനം  ശബരിമലയിൽ പൊലീസിന്‍റെ നാലാം ബാച്ച് ചുമതലയേറ്റു  The fourth batch of police took charge in Sabarimala  makaravilakku pilgrimage  sabarimala news  kerala police in sabarimala
മകരവിളക്ക് തീർഥാടനം: പൊലീസിന്‍റെ നാലാം ബാച്ച് ചുമതലയേറ്റു
author img

By

Published : Dec 30, 2021, 10:12 PM IST

പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുങ്ങിയ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷ ക്രമീകരണങ്ങളൊരുക്കി പൊലീസ്. നാലാം ബാച്ചിന്‍റെ ഭാഗമായി 365 പേരടങ്ങിയ പുതിയ സംഘത്തെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. ഒരു എസ്‌പി, അഞ്ച് ഡിവൈഎസ്‌പി, 12 സിഐ, 40 എസ്‌ഐ എന്നിവര്‍ അടങ്ങിയതാണ് നാലാം ബാച്ച്.

മകരവിളക്ക് തീർഥാടനം: പൊലീസിന്‍റെ നാലാം ബാച്ച് ചുമതലയേറ്റു

പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 10.30 വരെയുളള സമയങ്ങളില്‍ നാല് ടേണുകളായിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇതിനു പുറമേ ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പൊലീസ് വിഭാഗങ്ങളും സന്നിധാനത്തുണ്ട്. ജനുവരി ഒന്‍പതു വരെയുളള നാലാം ഘട്ട ഡ്യൂട്ടിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്‍റെ ഉദ്ഘാടനം വലിയ നടപന്തലില്‍ വിളക്ക് തെളിച്ച് പൊലീസ് കണ്‍ട്രോളര്‍ ബി. അജിത്ത് കുമാര്‍ നിര്‍വഹിച്ചു.

സുരക്ഷയോടൊപ്പം സന്നിധാനത്ത് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന് മുന്തിയ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരോട് ക്ഷമയോടു കൂടി പെരുമാറണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഡ്യൂട്ടിയില്‍ ഏര്‍പ്പെടാനെന്നും അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ അസിസ്റ്റന്‍റ് പൊലീസ് കണ്‍ട്രോളര്‍ ടി. ബിജു ഭാസ്‌ക്കര്‍, ഡിവൈഎസ്‌പി സി.ഡി ശ്രീനിവാസന്‍ എന്നിവരും സംസാരിച്ചു.

Also Read: ശബരിമല നട തുറന്നു; മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.