പത്തനംതിട്ട : ശബരിമലയിലെ പുതിയ മേൽശാന്തിയായി മഹേഷ് പി.എൻ മൂവാറ്റുപുഴയെ തെരഞ്ഞെടുത്തു. മുരളി പി.ജിയാണ് മാളികപ്പുറം മേല്‍ശാന്തി. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹാണ് പുതിയ ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. പതിനേഴ് പേരാണ് മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നത് (Mahesh PN Elected As Sabarimala Melsanthi).
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 17 പേരുകള്‍ രാവിലെ 7.30ന് ഉഷ പൂജയ്‌ക്കുശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കുടത്തില്‍ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തില്‍ മാളികപ്പുറം മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള 12 പേരുകളുള്ള നറുക്കുകളും ഇട്ടു. തുടര്‍ന്ന് തന്ത്രി ഇവ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ചു (Sabarimala Melsanthi Draw).
ശേഷം ശ്രീകോവിലിന് മുന്നില്‍ വച്ച് പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് അദ്യത്തെ കുടത്തില്‍ നിന്ന് നറുക്ക് എടുത്തു. അങ്ങനെ മഹേഷ് പിഎന്‍ തെരഞ്ഞെടുക്കപ്പെട്ടു. പുറപ്പെടാ ശാന്തിയായി അടുത്ത ഒരു വര്‍ഷമാണ് കാലാവധി (Sabarimala Pilgrimage).
മാളികപ്പുറം മേൽശാന്തിയായി തൃശൂർ തോഴിയൂർ സ്വദേശി മുരളി പി.ജിയെ തിരഞ്ഞെടുത്തു. 12 പേര്‍ ആയിരുന്നു മാളികപ്പുറം മേല്‍ശാന്തി പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ നിരുപമയാണ് നറുക്കെടുത്തത്. പുറപ്പെടാ ശാന്തിയായി ഒരു വര്‍ഷത്തേക്കാണ് കാലാവധി (Murali PG to be Malikappuram Chief Priest).