പത്തനംതിട്ട: അപ്രതീക്ഷിതമായുണ്ടായ ലോക്ക് ഡൗണ്‍ കാലം ചിത്രരചനയ്‌ക്കും പേപ്പർ ക്രാഫ്റ്റ് നിര്‍മാണത്തിനുമായി മാറ്റിവക്കുകയാണ് പത്തനംതിട്ട ഇടമാലി സ്വദേശി സ്‌നേഹ എസ്.നായർ. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയായ സ്‌നേഹ, വീട്ടിലെ പത്രകടലാസുകളും കളർ പേപ്പറുകളും ഉപയോഗശൂന്യമായ കുപ്പികളുമൊക്കെ മികച്ച കലാസൃഷ്‌ടികളാക്കി മാറ്റുന്നു. കരവിരുതിന് പുറമെ സംഗീതത്തിലും തന്‍റേതായ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി. മാതാപിതാക്കളായ സതീഷ് കുമാറും സിന്ധു എസ്.നായരും സഹോദരന്‍ സജിന്‍ എസ്.കുമാറും സ്‌നേഹയ്‌ക്ക് എല്ലാവധി പിന്തുണയും നല്‍കി ഒപ്പമുണ്ട്. സംഗീത സംവിധായകൻ ഭരണിക്കാവ് അജയകുമാറിന്‍റെ ശിഷ്യയാണ് സ്നേഹ.
ലോക്ക് ഡൗണ്‍ കാലം സ്‌നേഹയ്‌ക്ക് കലാപഠന കാലം - ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം
വീട്ടിലെ പത്രകടലാസുകളും കളർ പേപ്പറുകളുമെല്ലാം ഉപയോഗിച്ച് ലോക്ക് ഡൗണ്‍ കാലം കലാപ്രവര്‍ത്തനങ്ങൾക്കായി മാറ്റിവെച്ച് ആറാം ക്ലാസ് വിദ്യാർഥി