ETV Bharat / state

തിരുവല്ല നഗരസഭ സ്റ്റേഡിയം തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ - pathanamthitta

നാട്ടുകാർ ചേർന്ന് പിരിവെടുത്ത് ചതുപ്പില്‍ പടുത്തുയര്‍ത്തിയ മൈതാനം ഇപ്പോൾ സർക്കാർ അവഗണിച്ചിരിക്കുകയാണ്

പത്തനംതിട്ട  pathanamthitta  സ്റ്റേഡിയം  രഞ്ജിട്രോഫി  കുറ്റിക്കാട്  unmaintained  pathanamthitta  Thiruvalla
തിരുവല്ല നഗരസഭ സ്റ്റേഡിയം തകർന്ന അവസ്ഥയിലെന്ന് നാട്ടുകാർ
author img

By

Published : Jun 26, 2020, 9:34 PM IST

പത്തനംതിട്ട: തിരുവല്ല നഗരസഭ സ്റ്റേഡിയത്തിന്‍റെ നിലവിലത്തെ അവസ്ഥയിൽ പരാതിയുമായി നാട്ടുകാർ. അരയറ്റം വളര്‍ന്ന പുല്ലും മുട്ടോളമുള്ള വെളളക്കെട്ടും നിറഞ്ഞ തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ മുൻപ് സംസ്ഥാന സ്‌കൂള്‍ മേളയും രഞ്ജിട്രോഫി ക്രിക്കറ്റുമടക്കം നടന്നിടരുന്നു. പുല്ലും വെളളവും നിറഞ്ഞതോടെ വ്യായാമത്തിന്‌ പോലും സ്റ്റേഡിയ ത്തിലേക്ക് ആളുകള്‍ വരാറില്ല. നാട്ടുകാർ ചേർന്ന് പിരിവെടുത്ത് ചതുപ്പില്‍ പടുത്തുയര്‍ത്തിയ സ്റ്റേഡിയം ഇപ്പോൾ സർക്കാർ അവഗണിച്ചിരിക്കുകയാണ്. ഗാലറികള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. പൊളിഞ്ഞ സ്ഥലങ്ങളില്‍ കല്ലുകള്‍ക്ക് ഇടയിലൂടെ കുറ്റിക്കാട് വളര്‍ന്നിട്ടുണ്ട്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം വർഷം തോറും നവീകരണം എന്ന പേരില്‍ നഗരസഭാ ബജറ്റില്‍ ലക്ഷകണക്കിന് രൂപ ഉള്‍പ്പെടുത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വര്‍ഷം, എട്ട്‌ കോടിരൂപയുടെ വികസന പദ്ധതികളില്‍പ്പെടുത്തി സ്റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമ മല്ലാത്തതിനാലാണ് മൈതാനം മഴക്കാലമാകുമ്പോള്‍ ഉപയോഗശൂന്യമാകുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഴക്കാലത്ത് മഴുവങ്ങാട് പുഞ്ചയിലേക്ക് ഒഴുകിയിരുന്ന സ്റ്റേഡിയത്തിലെയും പരിസരത്തേയും വെളളം പുഞ്ചയുടെ നടുവിലൂടെ ബൈപ്പാസ് വന്നതോടെ കെട്ടിക്കിടക്കുകയാണ്.

മൂന്നടിയെങ്കിലും മണ്ണിട്ട് ഉയര്‍ത്തിയാലെ സ്റ്റേഡിയത്തെ വെളളക്കെട്ടില്‍ നിന്ന് രക്ഷിച്ചെടുക്കാനാകു. കോടിക്കണിക്കിന് രൂപയുടെ പദ്ധതി നടപ്പാക്കാന്‍ നഗരസഭക്ക് ഫണ്ടില്ലെന്നും സര്‍ക്കാര്‍ ഫണ്ട് ലഭിക്കാനായി പരിശ്രമിക്കുകയാണെന്നും നഗരസഭാ ചെയര്‍മാന്‍ ആർ ജയകുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.