ETV Bharat / state

കണ്ടെയ്ന്‍മെന്‍റ് സോണില്‍ മദ്യവിറ്റ രണ്ടു പേര്‍ അറസ്റ്റില്‍

ഷാഡോ പൊലീസ് നടത്തിയ റെയ്ഡില്‍ ഏനാത്ത് കടമ്പനാട് കല്ലുകുഴി പുത്തന്‍പീടികയില്‍ മുകളുംപുറത്തു വീട്ടില്‍ ജോണ്‍ മാത്യു, കല്ലുകുഴി അജി ഭവനത്തില്‍ ഷിജി മാമ്മന്‍ എന്നിവരാണ് അറസ്റ്റിലായത്.

Liquor sales  Two arrested  Containment Zone  ഷാഡോ പൊലീസ്  കണ്ടെയ്ന്‍മെന്‍റ് സോണ്‍  കണ്ടെയ്ന്‍മെന്‍റ് സോണില്‍ മദ്യവില്‍പ്പന  രണ്ടു പേര്‍ അറസ്റ്റില്‍
കണ്ടെയ്ന്‍മെന്‍റ് സോണില്‍ മദ്യവില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍
author img

By

Published : Jul 25, 2020, 9:46 PM IST

പത്തനംതിട്ട: കണ്ടെയ്മെന്‍റ് മേഖലകളില്‍ വിദേശമദ്യവിറ്റ രണ്ടു പേര്‍ അറസ്റ്റില്‍. ഷാഡോ പൊലീസ് നടത്തിയ റെയ്ഡില്‍ ഏനാത്ത് കടമ്പനാട് കല്ലുകുഴി പുത്തന്‍പീടികയില്‍ മുകളുംപുറത്തു വീട്ടില്‍ ജോണ്‍ മാത്യു, കല്ലുകുഴി അജി ഭവനത്തില്‍ ഷിജി മാമ്മന്‍ എന്നിവരാണ് അറസ്റ്റിലായത്. കല്ലുകുഴി ജംഗ്ഷനില്‍ മാമ്മന്‍സ് വെജിറ്റബിള്‍സ് എന്ന കടയുടെ മറവിലായിരുന്നു വിൽപ്പന നടന്നിരുന്നു. പ്രതികളില്‍നിന്നും 18 ലിറ്റര്‍ വിദേശമദ്യവും കണ്ടെടുത്തു. നൂറുകണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളും, മദ്യം നിറച്ചു വില്‍പന നടത്താന്‍ സൂക്ഷിച്ചുവച്ച ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും പ്രതികളുടെ വീട്ടില്‍നിന്നും പച്ചക്കറിക്കടയില്‍നിന്നും കണ്ടെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.