ETV Bharat / state

മുന്നറിയിപ്പ് ഇല്ലാതെ ബസ്‌ റദ്ദ് ചെയ്‌തു, ടിക്കറ്റ് പണം തിരികെ നല്‍കിയില്ല; കെഎസ്ആർടിസി എം ഡി നഷ്‌ടപരിഹാരമായി നല്‍കേണ്ടത് 69,000 രൂപ - അടൂര്‍ ഏറത്ത് സ്വദേശി പി പ്രിയ

അടൂര്‍ ഏറത്ത് സ്വദേശി പി പ്രിയ നല്‍കിയ ഹര്‍ജിയിലാണ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. കെഎസ്‌ആര്‍ടിസി എംഡി നഷ്‌ടപരിഹാരമായി 69,000 രൂപ പ്രിയയ്‌ക്ക് നല്‍കണമെന്നാണ് കമ്മിഷന്‍ ഉത്തരവ്

KSRTC MD should pay compensation to Teacher  KSRTC MD  cancellation of bus  KSRTC  മുന്നറിയിപ്പ് ഇല്ലാതെ ബസ്‌ റദ്ദു ചെയ്‌തു  കെഎസ്ആർടിസി എം ഡി  കെഎസ്ആർടിസി  അടൂര്‍ ഏറത്ത് സ്വദേശി പി പ്രിയ  പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍
മുന്നറിയിപ്പ് ഇല്ലാതെ ബസ്‌ റദ്ദു ചെയ്‌തു
author img

By

Published : Feb 24, 2023, 8:05 PM IST

പത്തനംതിട്ട: മുന്നറിയിപ്പ് ഇല്ലാതെ ബസ് റദ്ദാക്കുകയും റദ്ദാക്കിയ ടിക്കറ്റിന്‍റെ പണം നൽകാതിരിയ്ക്കുകയും ചെയ്‌തതിനെതിരെ യാത്രക്കാരിയായ അധ്യാപിക നൽകിയ പരാതിയിൽ കെഎസ്ആർടിസി എം ഡി 69,000 രൂപ നഷ്‌ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. അടൂര്‍ ഏറത്ത് സ്വദേശിയും ചൂരക്കോട് എന്‍എസ്എസ് എച്ച്‌എസ്എസിലെ അധ്യാപികയുമായ പി പ്രിയ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ് വിധി.

2018ലാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടന്നത്. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌ഡി ഗവേഷണ വിദ്യാര്‍ഥിയാണ് പ്രിയ. ഗവേഷണത്തിന്‍റെ ഭാഗമായി തന്‍റെ ഗൈഡുമായുള്ള കൂടിക്കാഴ്‌ചക്കായി മൈസൂരിലേക്ക് പോകാനാണ് പ്രിയ കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തത്. കൊട്ടാരക്കരയില്‍ നിന്നും രാത്രി 8.30 ന് മൈസൂരിലേക്കു പുറപ്പെടുന്ന കെഎസ്ആര്‍ടിസിയുടെ എസി ബസിന് 1,003 രൂപ മുടക്കി പ്രിയ ടിക്കറ്റ് ബുക്ക് ചെയ്‌തു. അന്നേ ദിവസം വൈകിട്ട് 5.30നു വിളിച്ചപ്പോഴും ബസ് കൊട്ടാരക്കരയില്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

രാത്രി 8.30 ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ തിരുവനന്തപുരം ഓഫിസില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ബസ് റദ്ദു ചെയ്‌ത വിവരം അറിയുന്നത്. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് പ്രിയയ്‌ക്ക് ബസ് റദ്ദു ചെയ്‌ത വിവരം ലഭിച്ചു. പിന്നീട് അന്വേഷിച്ചപ്പോള്‍ രാത്രി 11.45 ന് കായംകുളത്തു നിന്നും മൈസൂരിലേക്ക് ബസ് ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് 63 കിലോമീറ്റര്‍ ദൂരം രാത്രിയില്‍ ടാക്‌സിയില്‍ യാത്ര ചെയ്‌ത് കൊട്ടാരക്കരയില്‍ നിന്നും കായംകുളത്തേക്ക് പ്രിയ പോയി. 903 രൂപ മുടക്കി വീണ്ടും ടിക്കറ്റ് എടുത്ത് മൈസൂരിലേക്ക് പോകേണ്ടി വന്നു.

ബസ് വൈകിയതിനാല്‍ കൂടിക്കാഴ്‌ച മുടങ്ങി: ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചേരാന്‍ കഴിയാതെ രാവിലെ 11.45 നാണ് പ്രിയ എത്തിയത്. അതിനാല്‍ ഗൈഡുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് തടസം നേരിട്ടു. അന്നേ ദിവസം കൂടിക്കാഴ്‌ച നടക്കാത്തതിനാല്‍ പ്രിയയ്‌ക്ക് മൂന്നു ദിവസം മൈസൂരില്‍ താമസിക്കേണ്ടി വരികയും ചെയ്‌തു. ബസ് റദ്ദു ചെയ്‌തതിനാല്‍ ടിക്കറ്റ് ചാര്‍ജ് തിരികെ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത സാഹചര്യമാണ് ഉണ്ടായത്. ഇതോടെയാണ് പ്രിയ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിനെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മിഷന്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു.

എന്നാൽ എതിർ കക്ഷികൾ ആവശ്യമായ തെളിവുകള്‍ നല്‍കിയെങ്കിലും ഹര്‍ജി ഭാഗം ഉന്നയിച്ച വാദങ്ങളും തെളിവുകളും ശരിയാണെന്ന് കമ്മിഷനു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചതെന്ന് കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ റദ്ദു ചെയ്‌ത ബസിന്‍റെ ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ 69,000 രൂപ കെഎസ്ആര്‍ടിസി എം ഡി പരാതിക്കാരിക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്‍റ് ബേബിച്ചന്‍ വെച്ചൂച്ചിറ അംഗങ്ങളായ എന്‍. ഷാജിത ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവരാണ് വിധി പ്രസ്‌താവിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.