ETV Bharat / state

കോന്നിയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരിക്ക് - കെഎസ്‌ആര്‍ടിസി അപകടം

കോന്നിയിൽ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു. 18 പേര്‍ക്ക് പരിക്ക്. അപകടമുണ്ടായത് ബസ് മുന്നിലുള്ള കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

pta accident  കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു  കോന്നി  KSRTC accident in konni Pathanamthitta  KSRTC accident  ksrtc bus
കോന്നിയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു
author img

By

Published : Mar 11, 2023, 4:25 PM IST

Updated : Mar 11, 2023, 10:57 PM IST

കോന്നിയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു

പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജയകുമാര്‍, കാര്‍ ഡ്രൈവര്‍ ജോണോറാം ചൗധരി ബസിന്‍റെ മുന്‍ സീറ്റിലിരുന്ന യാത്ര ചെയ്‌ത സ്‌ത്രീ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തിന് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന സൈലോ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇരുവാഹനങ്ങളും അമിത വേഗതിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുമ്പില്‍ പോയ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് മുന്നിലെത്തിയ കാറിലിടിച്ച് സമീപത്തെ കിഴവള്ളൂര്‍ പള്ളിയുടെ കമാനവും കാണിക്ക വഞ്ചിയും ഇടിച്ച്‌ തകര്‍ത്തു.

ഇടിയുടെ ആഘാതത്തിൽ സൈലോ കാർ പൂർണമായും തകർന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌ത്രീയുടെ ശരീരത്തിൽ പള്ളി കാമനത്തിന്‍റെ കോണ്‍ക്രീറ്റ് കമ്പി തുളച്ച് കയറിയതയാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ ബാക്കിയുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കെഎസ്‌ആര്‍ടിസി ബസില്‍ ജിപിഎസും സ്‌പീഡ് ഗവര്‍ണറും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.സ്ഥിരം അപകട മേഖലയായ ഭാഗത്താണ് അപകടം നടന്നത്.

കേരളവും റോഡപകടങ്ങളും: വര്‍ഷം തോറും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 2019ലെ കണക്ക് പ്രകാരം ആ വര്‍ഷം 41253 റോഡ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ കണക്കെടുത്താല്‍ അത് ഇരട്ടിയായിരിക്കും.

വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ദിവസവും അപകടത്തില്‍പ്പെട്ട് കൊണ്ടിരിക്കുന്നത്. പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ഇന്ന് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ജിത്തുവിനാണ് പരിക്കേറ്റത്. ലോറി മറിഞ്ഞതോടെ ഡ്രൈവര്‍ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു.

also read: ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് 2 യാത്രക്കാർക്ക് പരിക്ക്

പാലക്കാട് നടന്ന ഈ അപകടത്തിന് സമാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട ഓമല്ലൂരിലും ഇത്തരമൊരു അപകടം ഉണ്ടായിട്ടുണ്ട്. പാറക്കല്ലുകള്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ലോറിക്കടിയില്‍ കുടുങ്ങുകയായിരുന്നു. കോഴഞ്ചേരി സ്വദേശിയായ സാമുലാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോകും വഴി സാമുവല്‍ മരിക്കുകയായിരുന്നു.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതുപോലെ തന്നെയാണ്. ധാര്‍വാഡയില്‍ കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത് അഞ്ച് പേരെയായിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ച് പേരും മരിച്ചിരുന്നു.

also read: ഒഡീഷയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി പിക്കപ്പ്‌ വാനിടിച്ച് 7 പേര്‍ മരിച്ചു

Last Updated : Mar 11, 2023, 10:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.