ETV Bharat / state

അവര്‍ കൊട്ടിക്കയറി, ഭക്തരും താളമിട്ടു; പഞ്ചവാദ്യത്തിലൂടെ സന്നിധാനത്തെ ഭക്തിനിര്‍ഭരമാക്കി വൈക്കം ക്ഷേത്രകലാപീഠം വിദ്യാര്‍ഥികൾ

കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സന്നിവേശിപ്പിച്ച് വൈക്കം ക്ഷേത്രകലാപീഠത്തിലെ 30 വിദ്യാര്‍ഥികളാണ് സന്നിധാനത്ത് മേളപ്പെരുമ തീര്‍ത്തത്.

kshethra kalapeedom vaikom  panchavadyam at sabarimala  sabarimala  panchavadyam  kshethra kalapeedom vaikom panchavadyam  വൈക്കം ക്ഷേത്രകലാപീഠം  വൈക്കം  ശബരിമല  ശബരിമല സന്നിധാനം  പഞ്ചവാദ്യം  ശബരിമലയിലെ പഞ്ചവാദ്യം
panchavadyam at sabarimala
author img

By

Published : Jan 2, 2023, 1:36 PM IST

ശബരിമലയിലെ പഞ്ചവാദ്യം

പത്തനംതിട്ട: ശബരിമല സന്നിധാനം പഞ്ചവാദ്യത്തിലൂടെ ഭക്തിനിര്‍ഭരമാക്കി വൈക്കം ക്ഷേത്രകലാപീഠം വിദ്യാര്‍ഥികള്‍. കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സന്നിവേശിപ്പിച്ച് 30 പേരാണ് മേളപ്പെരുമ തീര്‍ത്തത്. ഇതോടെ രണ്ട് മണിക്കൂര്‍ ഭക്തര്‍ ആ താളത്തില്‍ അലിഞ്ഞ് ചേര്‍ന്നു.

അജി കൂറ്റുവേലിയാണ് സംഘത്തിന്‍റെ പരിശീലകന്‍. ശബരിമല ക്ഷേത്രത്തിലെ പൂജകള്‍ക്കും സ്ഥിരമായി മേളം ഒരുക്കുന്ന ഇവര്‍ ബെംഗളൂരു വ്യവസായികളായ എന്‍ ഉണ്ണികൃഷ്‌ണന്‍, രമേഷ് റാവു എന്നിവരുടെ വഴിപാടായാണ് ഞായറാഴ്‌ച സന്നിധാനത്ത് താളപ്പെരുക്കം തീര്‍ത്തത്. ഇരുവരു വ്യവസായികളും ചേര്‍ന്ന് ശബരിമലയിലെത്തിയ 10,000 പേര്‍ക്ക് സദ്യയും നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.