പത്തനംതിട്ട: കൊട്ടാരക്കര കിഴക്കെ തെരുവിൽ വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പടിഞ്ഞാറെ തെരുവ് സ്വദേശി മനു ലൂക്കോസാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു സംഭവം. പള്ളിമുക്കിലേക്ക് പോവുകയായിരുന്ന മനു സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
അപകട സ്ഥലത്ത് വച്ച് തന്നെ ബൈക്ക് യാത്രികൻ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ALSO READ: സിനിമയുടെ കഥാപുരുഷൻ എണ്‍പതിന്‍റെ കൊടിയേറ്റത്തില്‍