ETV Bharat / state

വിവാദങ്ങള്‍ക്കിടയിലും ആടിപ്പാടി താലൂക്ക് ഓഫിസ് ജീവനക്കാര്‍; വിനോദയാത്രയുടെ ദൃശ്യം പുറത്ത് - റവന്യൂ മന്ത്രി കെ രാജന്‍

കൂട്ട അവധി എടുത്ത് വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫിസ് ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി

Konni Taluk office employees mass leave  Konni Taluk office employees tour videos out  Konni Taluk office employees tour videos out  Taluk office employees mass leave controversy  താലൂക്ക് ഓഫിസ് ജീവനക്കാര്‍  കോന്നി താലൂക്ക് ഓഫിസ്  കൂട്ട അവധി  റവന്യൂ മന്ത്രി കെ രാജന്‍  കെ യു ജനീഷ് കുമാര്‍ എംഎല്‍എ
വിനോദയാത്രയുടെ ദൃശ്യം
author img

By

Published : Feb 11, 2023, 7:02 PM IST

വിനോദയാത്രയുടെ ദൃശ്യം

പത്തനംതിട്ട: കൂട്ട അവധി എടുത്ത് വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത്. വിനോദയാത്രക്കിടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അവധി എടുത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംഎല്‍എയും റവന്യൂ മന്ത്രിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോന്നി തഹസീല്‍ദാര്‍ അടക്കമുള്ള 19 ജീവനക്കാരാണ് അവധി എടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയത്.

വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 35 പേരാണ് ഇന്നലെ ഓഫിസില്‍ വരാതിരുന്നത്. ഇവരില്‍ 24 പേര്‍ ആകസ്‌മികമായി അവധി എടുത്തവരാണ്.

നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്: ജീവനക്കാരുടെ കൂട്ട അവധിയില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചിരുന്നു. ജില്ല കലക്‌ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വിശദമായ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പുറപ്പെട്ട ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

അനുവദിക്കപ്പെട്ട അവധി എടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശം ഉണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള കൂട്ട അവധി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത രീതിയിലാണ് ജീവനക്കാര്‍ അവധി എടുക്കുന്നത് എന്ന് പരിശോധിച്ച് ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വിനോദയാത്ര ക്വാറി ഉടമയുടെ ബസിലെന്ന് എംഎല്‍എ: അതേസമയം അവധിയെടുത്ത താലൂക്ക് ഓഫിസ് ജീവനക്കാര്‍ വിനോദയാത്ര പോയത് ക്വാറി ഉടമയുടെ ബസില്‍ ആണെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പ്രതികരിച്ചു. വിഷയം പരിശോധിച്ച് സത്യം പുറത്തു കൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു. തഹസില്‍ദാറും ഡെപ്യൂട്ടി തഹസില്‍ദാറും ഉള്‍പ്പെടെ 35 ഉദ്യോഗസ്ഥര്‍ അവധിയാണെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജനീഷ് കുമാര്‍ എംഎല്‍എ താലൂക്ക് ഓഫിസിലെത്തി രജിസ്റ്റര്‍ പരിശോധിച്ചത്. പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാതെയാണ് തഹസീല്‍ദാര്‍ വിനോദയാത്ര പോയത്.

ക്വാറി ഉടമയുടെ ബസിലാണ് താലൂക്ക് ഓഫിസ് ജീവനക്കാര്‍ മൂന്നാറിലേക്ക് പോയതെന്നും ഇയാള്‍ ഏര്‍പ്പാടാക്കിയ റിസോര്‍ട്ടിലാണ് ജീവനക്കാര്‍ താമസിച്ചതെന്നും എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുകളിലാണോ ക്വാറി ഉടമ എന്നും എംഎല്‍എ കെ യു ജനീഷ് കുമാര്‍ ചോദിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എയ്‌ക്ക് അധികാരം നല്‍കിയത് ആരാണ് എന്നായിരുന്നു എഡിഎമ്മിന്‍റെ പ്രതികരണം.

എഡിഎമ്മിന്‍റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും പരാതി നല്‍കാനാണ് എംഎല്‍എയുടെ തീരുമാനം. രഹസ്യ സ്വഭാവം ഇല്ലാത്ത എല്ലാ രേഖകളും പരിശോധിക്കാന്‍ എംഎല്‍എയ്‌ക്ക് അധികാരം ഉണ്ടെന്നും തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം എംഎല്‍എയുടെ അധികാരം പരിശോധിക്കാനാണ് എംഎഡിഎം തയാറായത് എന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ വിമര്‍ശിച്ചു.

അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.