ETV Bharat / state

കോന്നിയിൽ 85കാരിയെ കൊച്ചുമകളുടെ ഭര്‍ത്താവ് പീഡിപ്പിച്ചു ; പ്രതി പിടിയില്‍

author img

By

Published : Jun 4, 2022, 7:40 PM IST

മൂന്ന് തവണ പ്രതി തന്നെ പീഡിപ്പിച്ചതായി 85 കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു

konni Old woman rape relative arrested  Old woman raped in pathanamthitta relative arrested  കോന്നിയിൽ 85 കാരിയെ കൊച്ചുമകളുടെ ഭര്‍ത്താവ് പീഡിപ്പിച്ചു  പത്തനംതിട്ടയില്‍ 85 കാരിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍
കോന്നിയിൽ 85 കാരിയെ കൊച്ചുമകളുടെ ഭര്‍ത്താവ് പീഡിപ്പിച്ചു; പ്രതി പിടിയില്‍

പത്തനംതിട്ട : കോന്നിയില്‍ 85 കാരിയെ പീഡിപ്പിച്ച കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റിൽ. സംഭവത്തിൽ 56 കാരനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.

സമീപത്തെ അങ്കണവാടിയിലെ ജീവനക്കാരിയോട് വയോധിക ഇക്കാര്യം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ജീവനക്കാരി കോന്നി ഐ.സി.ഡി.എസ് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു. തുടര്‍ന്ന്, ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇവരുടെ സാന്നിധ്യത്തിൽ പൊലീസ് വയോധികയുടെ മൊഴിയെടുത്തു. പീഡന വിവരം വീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നും സംഭവം പുറത്തുപറയാതിരിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെന്നും വയോധിക പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം മൂന്ന് തവണ പ്രതി പീഡിപ്പിച്ചതായാണ് പരാതി.

വർഷങ്ങളായി വയോധിക ചെറുമകള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കൊച്ചുമകള്‍ പ്രതിയുടെ രണ്ടാം ഭാര്യയാണ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.