ETV Bharat / state

ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്‌മ മറിയം വിവാഹിതയായി

കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയാണ് വരൻ

konni aruvapulam panchayat  reshma mariam roy married  kerala latest news  രേഷ്‌മ മറിയം വിവാഹിതയായി  ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്  കേരളം പുതിയ വാർത്തകള്‍
രേഷ്‌മ മറിയം വിവാഹിതയായി
author img

By

Published : Dec 24, 2021, 11:34 AM IST

പത്തനംതിട്ട : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്‌മ മറിയം റോയ് വിവാഹിതയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയാണ് ഇരുപത്തിരണ്ടുകാരിയായ രേഷ്മയുടെ ജീവിത പങ്കാളി. വ്യാഴാഴ്ച രാവിലെ പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു വിവാഹം.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ് വർഗീസ് ബേബി. 21 വയസ് പൂര്‍ത്തിയായ ദിവസമാണ് രേഷ്‌മ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗവും പ്രസിഡന്‍റുമായി. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് രേഷ്‌മ.

ALSO READ Christmas Celebration: തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുങ്ങി ലോകം.... കാണാം മനോഹര ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.