ETV Bharat / state

കൂറ്റൻ കാച്ചിലും ചേനയും മുതല്‍ അടച്ചട്ടിയും മത്തും ഉലക്കയും വരെ ; പഴമയുടെ കാഴ്‌ചകളിലൂടെ ഓമല്ലൂർ വയൽ വാണിഭം - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത

പഴയ തലമുറയ്‌ക്കൊപ്പം പുതുതലമുറയും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം

kerala rural market  omalloor  vayal vanibham  pathanamthitta  pathanamthitta omalloor vayal vanibham  old properties in market  latest news in pathanamthitta  കൂറ്റൻ കാച്ചിലും ചേനയും  അടച്ചട്ടിയും മത്തും ഉലക്കയും  ഓമല്ലൂർ വയൽ വാണിഭം  ഓമല്ലൂർ  ഓമല്ലൂർ വയൽ വാണിഭത്തിന്‍റെ ചരിത്രം  ഓമല്ലൂരിൽ നടക്കുന്ന പ്രദർശന വിപണന മേള  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കൂറ്റൻ കാച്ചിലും ചേനയും മുതല്‍ അടച്ചട്ടിയും മത്തും ഉലക്കയും വരെ; പഴമയുടെ കാഴ്‌ചകളിലൂടെ ഓമല്ലൂർ വയൽ വാണിഭം
author img

By

Published : Apr 1, 2023, 11:11 PM IST

കൂറ്റൻ കാച്ചിലും ചേനയും മുതല്‍ അടച്ചട്ടിയും മത്തും ഉലക്കയും വരെ; പഴമയുടെ കാഴ്‌ചകളിലൂടെ ഓമല്ലൂർ വയൽ വാണിഭം

പത്തനംതിട്ട : പഴയ കാർഷിക സംസ്‌കൃതിയുടെ ലോകം തുറന്നിടുകയാണ് ഓമല്ലൂർ വയൽ വാണിഭം. കൂറ്റൻ കാച്ചിലും ചേനയും മുതൽ അടച്ചട്ടിയും മത്തും ഉലക്കയും തുടങ്ങി പല തലമുറകൾ ഉറങ്ങി എണീറ്റ തഴ പായയുടെ സുഗന്ധവും നിറയുന്നതാണ് ഓമല്ലൂർ വയൽ വാണിഭ വിശേഷങ്ങൾ. കൂടാതെ കുട്ടയും വട്ടിയും മുറവും കൂന്താലിയും തൂമ്പയും കോടാലിയും ഉൾപ്പടെ പഴയകാല ഗൃഹോപകരണങ്ങളുടെ വലിയ ശേഖരവും.

കറിച്ചട്ടിയും മൺകലവും കൂജയും അരകല്ലും നാഴിയും ചങ്ങഴിയും നെൽപറയും എല്ലാം കൂടി കളറാണ് വയൽ വാണിഭം. പഴയ തലമുറയ്‌ക്കൊപ്പം പുതുതലമുറയും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവം. ഓമല്ലൂർ വയൽ വാണിഭത്തിന്‍റെ ചരിത്രം ചോദിച്ചാൽ ആറ് നൂറ്റാണ്ട് മുൻപ് നടന്ന കഥ പറയും പഴമക്കാർ.

ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്‍റെ ചരിത്രം : കൊല്ലം ജില്ലയിലെ വെളിയനല്ലൂർ പഞ്ചായത്തിലെ തെക്കേ പാടത്തുനിന്നും വിരണ്ടോടി ഓമല്ലൂർ വയലിൽ എത്തി നിന്ന കാളക്കൂറ്റനെ ഒരു കർഷകൻ വയലിലെ പാലമരത്തിൽ പിടിച്ചുകെട്ടി. സംഭവമറിഞ്ഞ് കാളക്കൂറ്റനെ കാണാൻ ജനം വയലിലേക്ക്‌ ഒഴുകിയെത്തി. ഇതിന്‍റെ ഓർമയ്ക്കായി എല്ലാ വർഷവും വയലിൽ വാണിഭം ആരംഭിച്ചു എന്നതാണ് ചരിത്രം.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും കച്ചവടക്കാരും കാർഷിക വിത്തിനങ്ങൾ ഉൾപ്പടെ വാങ്ങാൻ ആളുകളും ഓമല്ലൂരിലേക്ക് എത്തുന്നു. ഓമല്ലൂർ വയൽ വാണിഭത്തിന്‍റെ സാധ്യത തിരിച്ചറിഞ്ഞ് തമിഴ്‌നാട്ടിൽ നിന്നും കച്ചവടക്കാർ എത്തുന്നുണ്ട്. കൃഷി കുറഞ്ഞുവരുന്നത് കാരണം വയൽ വാണിഭത്തിലെ കാർഷിക വിഭവങ്ങളുടെ പ്രദർശനത്തിലും വിൽപ്പനയിലും ഇടിവ് വന്നതായി ഇവിടെ പതിറ്റാണ്ടുകളായി കച്ചവടതിനെത്തുന്ന കച്ചവടക്കാർ പറയുന്നു.

തലമുറകള്‍ കാത്തുസൂക്ഷിക്കുന്ന പൈതൃകം : വയൽ വാണിഭം കാണാൻ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും അവധിയെടുത്ത് നാട്ടിൽ എത്തുന്ന പുതിയ തലമുറ കാത്തുസൂക്ഷിക്കുന്നത് അവരുടെ പൈതൃകമാണ്. പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത കാർഷികോപകരണങ്ങളും ഗൃഹോപകണങ്ങളും എല്ലാം പരിചയപ്പെടുത്താനുള്ള വേദികൂടിയാണ് ഓമല്ലൂരിൽ നടക്കുന്ന പ്രദർശന വിപണന മേള.

എല്ലാ വര്‍ഷവും പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂരില്‍ നടക്കുന്ന വിപണന മേളയാണ് ഓമല്ലൂര്‍ വയല്‍ വാണിഭം. ഓമല്ലൂര്‍ ചന്തയിലും സമീപത്തുള്ള പാടശേഖരത്തിലുമായാണ് ഇത് നടക്കുന്നത്. മധ്യതിരുവിതാംകൂറിലെ ആയിരത്തിലധികം കര്‍ഷകര്‍ ഒരുമിക്കുന്ന വയല്‍വാണിഭത്തിന് നൂറ് വര്‍ഷത്തെ പഴക്കമാണുള്ളത്.

പത്തനംതിട്ടയുടെ അഭിമാന ഉത്സവം: മീനമാസത്തിലാണ് മേള നടത്തി വരുന്നത്. 1980 കാലം വരെ ഒരു മാസക്കാലത്തെ ആഘോഷമായിരുന്നു ഓമല്ലൂര്‍ വയല്‍ വാണിഭം. മീനം ഒന്ന് മുതല്‍ ഒരാഴ്‌ചത്തേയ്‌ക്ക് കന്നുകാലി വ്യപാരമാണ് നടക്കുക. ഇതിനായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകര്‍ കന്നുകാലികളുമായി എത്തുന്നു. പിന്നീടുള്ള ആഴ്‌ചകളില്‍ കാര്‍ഷികവിഭവങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, വിത്തിനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍ മുതലായവയുടെ വിപണനം നടക്കുന്നു.

ഓമല്ലൂര്‍ ചന്തയിലാണ് വാണിഭം നടക്കുക. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്താണ് വാണിഭം നടത്തുന്നതിനായി നേതൃത്വം നല്‍കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.