ETV Bharat / state

കൊവിഡ്‌ പ്രതിരോധത്തിനായി കാർട്ടൂണ്‍ മതില്‍ - കേരള കാര്‍ട്ടൂണ്‍ അക്കാദമി

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണ്‍ മതില്‍ തയാറാക്കിയത്.

Kerala Cartoon Academy  cartoons for Kovid defense  കൊവിഡ്‌ പ്രതിരോധം  കേരള കാര്‍ട്ടൂണ്‍ അക്കാദമി  പത്തനംതിട്ട വാർത്ത
കൊവിഡ്‌ പ്രതിരോധത്തിനായി കാർട്ടൂണുകളുമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി
author img

By

Published : Jun 4, 2020, 7:05 AM IST

Updated : Jun 4, 2020, 7:41 AM IST

പത്തനംതിട്ട: കൊവിഡിനെ അതിജീവിച്ച 93കാരന്‍ തോമസും 88കാരി മറിയാമ്മയും കൊവിഡ് പ്രതിരോധത്തിന്‍റെ കാര്‍ട്ടൂണ്‍ മതിലില്‍ തെളിഞ്ഞു നിൽക്കുന്നു. എസ് എം എസ് എന്ന സുരക്ഷാ മന്ത്രം പറഞ്ഞ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും, ഈ കളി ജയിക്കാന്‍ മാത്രം കളിക്കുന്നതാണെന്ന പഞ്ച് ഡയലോഗുമായി മോഹന്‍ലാലും കൊവിഡ് കില്ലറായി സോപ്പും മാസ്‌കും സാനിറ്റൈസറുമായി വരുന്ന പവനായിയും മതിലിലെ വരകളിലുണ്ട്.

കൊവിഡ്‌ പ്രതിരോധത്തിനായി കാർട്ടൂണ്‍ മതില്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ബോധവത്കരണ സന്ദേശങ്ങളും കാര്‍ട്ടൂണും പത്തനംതിട്ട എആര്‍ ക്യാമ്പിന്‍റെ മതിലില്‍ വരച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണ്‍ മതില്‍ തയാറാക്കിയത്. പ്രതാപന്‍ പുളിമാത്ത്, അനൂപ് രാധാകൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, ഫാ.ജോസ് പുന്നമഠം, ഷാജി സീതത്തോട് തുടങ്ങിയ 11 കലാകാരന്‍മാരാണ് കാര്‍ട്ടൂണുകള്‍ വരച്ചത്.

Last Updated : Jun 4, 2020, 7:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.