പത്തനംതിട്ട: നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. മന്നം സമാധിയില്‍ ഗണേഷ് കുമാറും സുകുമാരന്‍ നായരും ഒരുമിച്ച് പ്രാര്‍ഥന നടത്തി(KB Ganesh Kumar MLA Visit NSS Headquarters). ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതില്‍ സന്തോഷമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
ഗണേഷ് ഒരിക്കലും എന്‍എസ്എസിന് എതിരാകില്ല. ഗണേഷ് എന്‍എസ്എസിനും സര്‍കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എന്‍എസ്എസിന് എതിരായ നിലപാട് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അച്ഛന്‍റെയും അമ്മയുടെയും മരണശേഷം തന്നെ സ്‌നേഹ പൂര്‍വം ചേര്‍ത്തു നിര്‍ത്തിയത് സുകുമാരന്‍ നായരായിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ് സുകുമാരന്‍ നായര്‍. അനാവശ്യ പ്രശ്‌നങ്ങളില്‍ എന്‍എസ് എസ് ഇടപെടാറില്ലെന്നും എന്‍എസ്എസും സര്‍കാരും സ്വതന്ത്രരാണെന്നും രണ്ടും വ്യത്യസ്തമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.