ശബരിമല: മല കയറിയവർക്കും കയറാൻ മാലയിട്ടു വ്രതം നോക്കുന്നവർക്കും വഴികാട്ടിയാവുകയാണ് ചെന്നൈ സ്വദേശിയായ അയ്യപ്പ ഭക്തൻ കാശി വിശ്വനാഥൻ..
1982ലാണ് കാശി വിശ്വനാഥൻ കന്നി സ്വാമിയായി ശബരിമലയിലെത്തിയത്. പിന്നീടങ്ങോട്ടുള്ള 36 വർഷത്തിനിടയിൽ 99 പ്രാവശ്യം ഇദ്ദേഹം അയ്യപ്പനെ കണ്ടു തൊഴുതു.
2014ൽ ഹെർണിയയുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം തന്നെ അയ്യപ്പസന്നിധിയിലെത്തിയിരുന്നു കാശി വിശ്വനാഥൻ. തിരുവള്ളൂർ ചിന്നമ്മ പേട്ട് സ്വദേശിയായ ഇദ്ദേഹം ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിസ്റ്റൾ മാനുഫാക്ച്ചറിങ് കമ്പനിയിലെ ജീവനക്കാരനാണ്. ആറ് കന്നി സ്വാമിമാർ ഉൾപ്പടെ 52 പേരടങ്ങുന്ന സംഘവുമായാണ് ഇത്തവണ കാശി വിശ്വനാഥൻ മല കയറിയത്.
50 വയസിനു മുകളിലുള്ള 12 കന്നി സ്വാമിമാർ ഉൾപ്പടെ 20 പേരുമായി ഡിസംബർ 26ന് ഇദ്ദേഹം വീണ്ടും മല കയറും. ഇതോടെ 100 തവണ അയ്യപ്പനെ കാണുന്ന വ്യക്തിയാകും അൻപത്തിയഞ്ചുകാരനായ കാശി വിശ്വനാഥൻ.