ETV Bharat / state

ശബരിമലയിൽ താരസാന്നിധ്യം; ഒരുമിച്ചെത്തി ജയറാമും പാർവതിയും; ദർശനത്തിനെത്തിയവരില്‍ പിആർ ശ്രീജേഷും യോഗി ബാബുവും - jayaram and parvathi visits sabarimala

വിഷു ഉത്സവത്തോടനുബന്ധിച്ചാണ് താരങ്ങൾ ശബരിമല ദർശനത്തിനെത്തിയത്

ശബരിമല  Sabarimala  ശബരിമല വിഷുക്കണി  ജയറാം  യോഗി ബാബു  പി ആർ ശ്രീജേഷ്  jayaram and parvathi visits sabarimala  Jayaram
ശബരിമല
author img

By

Published : Apr 18, 2023, 1:52 PM IST

Updated : Apr 18, 2023, 8:05 PM IST

ശബരിമലയിൽ ദർശനം നടത്തി ജയറാമും പാർവതിയും

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി താര ദമ്പതികളായ ജയറാമും പാർവതിയും. തിങ്കളാഴ്‌ചയാണ് ജയറാമും പാർവതിയും ദർശനത്തിന് എത്തിയത്. മണ്ഡല - മകരവിളക്ക് കാലത്തും മാസ പൂജകള്‍ക്കും ജയറാം ശബരിമലയില്‍ ദർശനത്തിന് എത്താറുണ്ട്. പാര്‍വതി ആദ്യമായാണ് ശബരിമല ദര്‍ശനത്തിന് എത്തുന്നത്.

ജയറാമിനെക്കൂടാതെ ഹോക്കി താരം പിആർ ശ്രീജേഷും തമിഴ് നടന്‍ യോഗി ബാബു, നടി മേനക എന്നിവരും ശബരിമലയിൽ ദർശനം നടത്തി. പിആര്‍ ശ്രീജേഷ് അമ്മയ്‌ക്കും മകള്‍ക്കുമൊപ്പമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷമുള്ള ചിത്രങ്ങള്‍ ശ്രീജേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

തമിഴ് നടന്‍ യോഗി ബാബുവും നടിയും നിര്‍മാതാവുമായ മേനക സുരേഷും സന്നിധാനത്ത് വിഷുക്കണി ദര്‍ശനം നടത്തിയിരുന്നു. ശബരിമലയിൽ ചിത്രീകരണം നടക്കുന്ന 'സന്നിധാനം പിഒ' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ യോഗി ബാബു അഭിനയിക്കുന്നുണ്ട്‌. ആദ്യമായാണ് ശബരിമല ദർശനം നടത്തുന്നതെന്ന് നടൻ പറഞ്ഞു.

ഗോകുൽ സുരേഷ്, യോഗി ബാബു, പ്രമോദ് ഷെട്ടി, മേനക സുരേഷ് എന്നിവരുൾപ്പെടെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാജീവ്‌ വൈദ്യയാണ് ചിത്രത്തിന്‍റെ സംവിധായകൻ. അതേസമയം വിഷു ഉത്സവം പൂര്‍ത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും‌.

Last Updated : Apr 18, 2023, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.