ETV Bharat / state

മോഷണ ശ്രമത്തിനിടെ പിടിയിലായ ഇറാനിയന്‍ പൗരന്‍റെ മൂന്ന് തട്ടിപ്പുകള്‍ കൂടി കേരള പൊലീസ് കണ്ടെത്തി

ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു

മോഷണ ശ്രമത്തിനിടെ പിടിയിലായ ഇറാനിയന്‍ പൗരന്‍റെ മൂന്ന് തട്ടിപ്പുകള്‍ കൂടി കേരള പൊലീസ് കണ്ടെത്തി  latest pathanamthitta
മോഷണ ശ്രമത്തിനിടെ പിടിയിലായ ഇറാനിയന്‍ പൗരന്‍റെ മൂന്ന് തട്ടിപ്പുകള്‍ കൂടി കേരള പൊലീസ് കണ്ടെത്തി
author img

By

Published : Aug 25, 2020, 2:04 PM IST

പത്തനംതിട്ട: മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലായ ഇറാനിയന്‍ പൗരന്‍ ഹാദി അബ്ബാസിയുടെ മൂന്ന് തട്ടിപ്പുകള്‍ കൂടി കേരള പൊലീസ് കണ്ടെത്തി. രണ്ടെണ്ണം കേരളത്തിലും മറ്റൊന്ന് തമിഴ്‌നാട്ടിലുമാണ്. വടക്കന്‍ പറവൂര്‍ വടക്കേക്കര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ബേക്കറിയില്‍ നിന്ന് 2018 ജൂലൈ 30 ന് 25,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഉടമയായ സ്ത്രീയെ കബളിപ്പിച്ചാണ് പണം കൈക്കലാക്കിയത്. കടയില്‍ എത്തിയ ഹാദിയും സഹായിയും ഉടമയുമായി പരിചയം സ്ഥാപിച്ചു. തുടര്‍ന്നാണ് ഇവരില്‍ നിന്ന് പണം വാങ്ങി എണ്ണുകയും തട്ടിപ്പ് നടത്തുകയും ചെയ്തത്. ഇയാള്‍ പോയി കഴിഞ്ഞിട്ടാണ് ഉടമയ്ക്ക് തട്ടിപ്പ് തിരിച്ചറിയാന്‍ കഴിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉടമ പരാതി നല്‍കിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന്‍റെ പിറ്റേന്നാണ് ഇയാള്‍ പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്‌ഡ് ഷോപ്പില്‍ നിന്ന് 60,000 രൂപ മോഷ്ടിച്ചത്. ഇവിടെയും സമാനതന്ത്രം തന്നെയാണ് പ്രയോഗിച്ചത്. നോട്ടെണ്ണി നോക്കാന്‍ വാങ്ങി കൈയടക്കത്തിലൂടെയാണ് മോഷണം നടത്തുന്നത്.

2018 ഓഗസ്റ്റ് രണ്ടിന്‌ തമിഴ്‌നാട്ടില്‍ ഇയാള്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തി. അന്ന് മൂന്ന് തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയത്. എന്നാല്‍, അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. തട്ടിപ്പിന് ഇരയായവര്‍ക്ക് ഹാദിയുടെ ചിത്രം അയച്ചു കൊടുത്തിരുന്നു. അവര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തു. വടക്കേക്കരയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സഹായിയുടെ ചിത്രവും ലഭിച്ചിട്ടുണ്ട്. ഇയാൾ വടക്കേ ഇന്ത്യാക്കാരനാണെന്നാണ് ഹാദി അബ്ബാസ് പറഞ്ഞിരിക്കുന്നത്. പക്ഷേ, ചിത്രത്തില്‍ കാണുന്നയാള്‍ വിദേശിയാണെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയില്‍ ഹാദി പോലീസ് പിടിയിലായതോടെ മുങ്ങിയ ഇയാള്‍ക്ക് വേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോയെന്ന് റോയും ഇന്‍റലിജന്‍സ് ബ്യൂറോയും അന്വേഷിച്ച്‌ വരികയാണ്. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന വിവരവും പരിശോധിക്കുന്നുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.