ETV Bharat / state

ശബരിമലയിലെ ഹോട്ടലുകളില്‍ പരിശോധന; 2,19,000 രൂപ പിഴ ഈടാക്കി

ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Inspection on Sabarimala based hotels  Sabarimala hotels  ശബരിമലയിലെ ഹോട്ടലുകൾ  ശബരിമല  ഹോട്ടലുകളില്‍ പരിശോധന
ഹോട്ടലുകളില്‍ പരിശോധന
author img

By

Published : Dec 2, 2019, 9:14 PM IST

ശബരിമല: സന്നിധാനത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയ ഹോട്ടലുകളില്‍ നിന്ന് ഇതുവരെ 2,19,000 രൂപ പിഴ ഈടാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം, വൃത്തിഹീനമായ സാഹചര്യം എന്നിവ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നശിപ്പിച്ചു. ശരിയായ തിരിച്ചറിയല്‍ രേഖകളില്ലാത്ത തൊഴിലാളികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Intro:Body:വഞ്ചിയൂർ കോടതി വിഷയത്തിലെ പ്രശ്ന പരിഹാരത്തിന് ധാരണയായതായി ബാർ കൗൺസിൽ ഭാരവാഹികൾ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ മുതിർന്ന ജഡ്ജിമാരുമായി ബാർ കൗൺസിൽ ഭാരവാഹികൾ ഇന്ന് ചർച്ച നടത്തി. ഇതേ തുടർന്ന് കേരള ബാർ കൗൺസിൽ അംഗങ്ങൾ നാളെ വഞ്ചിയൂർ കോടതിയിൽ എത്തി കാര്യങ്ങൾ പരിശോധിക്കും. അഞ്ചാം തിയതി വീണ്ടും ഹൈക്കോടതിയിൽ യോഗം ചേരാനും ധാരണയായി .
വഞ്ചിയൂർ കോടതിയിലുണ്ടായ വിഷയത്തിൽ ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനും
കേരള ബാർ കൗൺസിലും ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് ഉൾപടെ ഹൈക്കോടതി ഭരണ നിർവഹണ ചുമതലയുള്ള അഞ്ച് മുതിർന്ന ജഡ്ജിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ,
ജസ്റ്റിസ് സി കെ അബ്ദുൾ റഹിം,ജസ്റ്റിസ് സി ടി രവികുമാർ,ജസ്റ്റിസ് K ഹരിലാൽ ,ജസ്റ്റിസ് എ എം ഷഫീഖ് , അഡ്വക്കറ്റ് ജനറൽ C p സുധാകര പ്രസാദ് , ബാർ കൗസിൽ ചെയർമാൻ ഇ.ഷാനവാസ് ഖാൻ ,ബാർ കൗൺസിൽ ഭാരവാഹികൾ എന്നിവരാണ്
ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. വഞ്ചിയൂർ കോടതിയുമായി ബന്ധപെട്ട പ്രശ്നം രമ്യമായി പരിഹരിക്കാൻ ധാരണയായതായി ബാർ കൗൺസിൽ ചെയർമാൻ ഇ. ഷാനവാസ് ഖാൻ പറഞ്ഞു. ബുധനാഴ്ച കേരളത്തിലെ മുഴുവൻ ബാർ അസോസിയേഷൻ ഭാരവാഹികളുടെയും യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കും. അഞ്ചാം തീയ്യതി ഹൈക്കോടതിയിൽ വീണ്ടും യോഗം ചേരും. ബാറും ബെഞ്ചും തമ്മിൽ അഭിപ്രായ വ്യാത്യാസമില്ലാതെ മുന്നോട്ട് പോകുന്നതിനുള്ള ധാരണയാണുണ്ടായതെന്നും അദ്ദഹം പറഞ്ഞു (ബൈറ്റ്)
ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി ഉണ്ടാകുമെന്നും ബാർ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
വഞ്ചിയൂർ മജിസ്ട്രേറ്റും സി ജെ എമ്മും വിഷയം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപോർട്ട് നൽകിയിട്ടുണ്ട്. ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനും ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.