പത്തനംതിട്ട: അടൂർ പറക്കോട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മർദിച്ച ഭർത്താവ് അറസ്റ്റിൽ. മുല്ലൂര്‍ക്കുളങ്ങര സ്വദേശി ബിനു (40) വാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് 17 വർഷം പിന്നിടുമ്പോഴാണ് ഇയാൾ അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ഉപദ്രവിച്ചത്. 2004ൽ പറക്കോട് സ്വദേശിനിയെ വിവാഹം കഴിച്ച ബിനു 2009 മുതലാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മർധിച്ചിരുന്നത്.
Also read: പെണ്ണുകാണാൻ ക്ഷണിച്ച് കവർച്ച ; നാലംഗ സംഘം അറസ്റ്റില്‍
ഇതു സംബന്ധിച്ച് യുവതി പല തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ബിനുവിനെ വിളിച്ച് താക്കീത് നൽകി ഭാര്യയ്ക്കൊപ്പം അയയ്ക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ഞായറാഴ്ച ഇയാൾ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദിച്ചു. മർദത്തില്‍ ഭാര്യയുടെ കൈവിരലിന് സാരമായി പരിക്കേറ്റു. അടൂർ ഡിവൈ.എസ്.പിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്‍സ്‌പെക്ടര്‍ സുനുകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.