ETV Bharat / state

പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പൊലീസിന്‍റെ ഹോപ് പദ്ധതി പത്തനംതിട്ടയിലും - . വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ കുട്ടികളെ

പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നിര്‍വഹിച്ചു

പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പൊലീസിന്‍റെ ഹോപ് പദ്ധതി പത്തനംതിട്ടയിലും  hope programme of kerala police started at pathanathitta  പത്തനംതിട്ട  പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പൊലീസ് മേധാവി നിര്‍വഹിച്ചു  . വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ കുട്ടികളെ  hope programme
പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പൊലീസിന്‍റെ ഹോപ് പദ്ധതി പത്തനംതിട്ടയിലും
author img

By

Published : Dec 25, 2019, 8:23 AM IST

Updated : Dec 25, 2019, 9:57 AM IST

പത്തനംതിട്ട: ജില്ലയില്‍ കേരളാ പൊലീസിന്‍റെ ഹോപ് പദ്ധതിക്ക് തുടക്കം. വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ കുട്ടികളെ ജനമൈത്രി ബീറ്റ് ഓഫിസർമാർ വഴി കണ്ടെത്തി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസാക്കുന്നതിനാവശ്യമായ ക്ലാസുകൾ നൽകി മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നിര്‍വഹിച്ചു. പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതുപോലെ പ്രധാനമാണ് നല്ല മൂല്യങ്ങള്‍ പകര്‍ത്തി ജീവിതത്തില്‍ മികച്ച വ്യക്തികളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സഭാ ഹാളിലാണ് പരിപാടി നടന്നത്. നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അഡീഷണല്‍ എസ്.പി എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്.പി:ആര്‍ പ്രദീപ്ര്‌കുമാർ, അധ്യാപകനും ഹോപ് പദ്ധതി റിസോഴ്‌സ് പേഴ്‌സണുമായ ബി.ഹരി, ജി.സുനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Intro:Body:പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതുപോലെ പ്രധാനമാണ് നല്ല മൂല്യങ്ങള്‍ പകര്‍ത്തി ജീവിതത്തില്‍ മികച്ച വ്യക്തിത്വം രൂപവത്ക്കരിക്കുന്നതു എന്ന് ജില്ലാ പോലീസ് മേധാവി . പരീക്ഷയില്‍ തോല്‍ക്കുന്നു എന്നത് ജീവിതപരീക്ഷയിലെ തോല്‍വി ആയി കാണരുത് എന്നും അദ്ദേഹം പറഞ്ഞു.
ബൈറ്റ്
വിദ്യാര്‍ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ആത്മവിശ്വാസം ഉയര്‍ത്തുന്നതിനുമായി  കേരളാ പോലീസ് ആവിഷ്‌കരിച്ച 'ഹോപ്പ്' പദ്ധതി പത്തനംതിട്ട പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സഭാ ഹാളിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തുകയോ പത്താം ക്ലാസ് , പ്ലസ് ടൂ പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന വിദ്യാര്‍ഥികളെ സഹായിക്കുകയാണ് പ0ന ക്ലാസുകൊണ്ട് ലക്ഷ്യമിടുന്നത്. നൂറോളം  വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

പഠനക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ നടന്നത്. അഡീഷണല്‍ എസ്.പി: എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈഎസ്.പി:ആര്‍ പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു.  അധ്യാപകനും ഹോപ് പദ്ധതി റിസോഴ്‌സ് പേഴ്‌സണുമായ ബി.ഹരി, ജി.സുനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു..Conclusion:
Last Updated : Dec 25, 2019, 9:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.