ETV Bharat / state

പത്തനംതിട്ടയിൽ 10 ലക്ഷം രൂപയുടെ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും

എല്ലാ പഞ്ചായത്തിലും നഗരസഭകളിലും പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രികൾ വഴിയാണ് മരുന്ന് നൽകുന്നത്

പത്തനംതിട്ടയിൽ 10 ലക്ഷം രൂപയുടെ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും
പത്തനംതിട്ടയിൽ 10 ലക്ഷം രൂപയുടെ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും
author img

By

Published : May 28, 2021, 4:59 PM IST

പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പത്ത്‌ ലക്ഷം രൂപയുടെ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ അഡ്വ.ഓമല്ലൂർ ശങ്കരൻ അറിയിച്ചു. എല്ലാ പഞ്ചായത്തിലും നഗരസഭകളിലും പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രികൾ വഴിയാണ് മരുന്ന് നൽകുന്നത്. ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ മുഖേന വാർഡുകൾ വഴി വീടുകളിൽ മരുന്ന് എത്തിക്കും. കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ കഴിഞ്ഞ വർഷം നൽകിയ മരുന്നുകൾ ജനങ്ങൾക്ക് ഏറെ ഫലപ്രദമായിരുന്നു.

ALSO READ:നയപ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ഓരോ 21 ദിവസത്തെ ഇടവേളയിൽ മൂന്നുദിവസം പ്രഭാതത്തിലാണ് കഴിക്കേണ്ടത്. കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ളവർ തുടർച്ചയായി ഏഴുദിവസം മരുന്ന് കഴിക്കണം. ക്വാറന്റൈനിൽ കഴിയുന്ന ആളുകൾക്കും മരുന്നുകൾ നൽകാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കും മരുന്ന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. യാതൊരുവിധ അസ്വസ്ഥതകളും ഈ മരുന്ന് ഉപയോഗം മൂലം ഉണ്ടാകില്ല.

മരുന്നുവിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകർക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്‌ രാജി പി.രാജപ്പൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.