ETV Bharat / state

ശബരിമലയിൽ വൻ ഭക്തജന തിരക്ക് - ശബരിമല വാർത്തകൾ

വൃശ്ചികം ഒന്നിന് നടതുറന്നത് മുതൽ രണ്ടരലക്ഷത്തിലേറെ തീർഥാടകർ മലചവിട്ടിയെന്നാണ് ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക കണക്ക്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്
author img

By

Published : Nov 22, 2019, 11:44 PM IST

ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനം ആറാം ദിവസം പിന്നിടുമ്പോള്‍ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. അഞ്ച് ദിനങ്ങളിലായി രണ്ടരലക്ഷത്തിലേറെ ഭക്തജനങ്ങള്‍ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക കണക്ക്. നട തുറന്ന ആദ്യ ദിവസങ്ങളില്‍ തിരക്ക് കുറവായിരുന്നെങ്കിലും ഇന്ന് വൈകിട്ടോടെ തിരക്ക് വർധിച്ചു. 12 സീറ്റ് വരെയുളള സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ തീരുമാനിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമായെന്നാണ് വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ തിരക്ക് ഇനിയും വർധിക്കുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Intro:ശബരിമല സന്നിധാനത്ത് ഭക്തജന തിരക്കേറി. 2 ദിവസം അവധി കൂടിയായതോടെയാണ് തിരക്ക് വർദ്ധിച്ചത്.
Body:മണ്ഡലകാല മകരവിളക്കുല്‍സവത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് നട തുറന്ന് ആദ്യ രണ്ട് ദിവസം ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും തുടർ ദിവസങ്ങളിൽ തിരക്ക് കുറവായിരുന്നു. ഇന്ന് വൈകുന്നേരം മുതൽ ഭക്തജന തിരക്ക് കൂടുകയാണ്. രണ്ട് ദിവസം അവധി കൂടിയായതിനാൽ വരും ദിവസങ്ങളിലും ഇതേ തിരക്ക് ഉണ്ടാക്കുമെന്നാണ് ദേവസ്വം ബോർഡും പോലീസും കണക്കാക്കുന്നത്. അഞ്ച് ദിനങ്ങളിലായി രണ്ടരലക്ഷത്തിലേറെ ഭക്തജനങ്ങള്‍ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് ബോർഡിന്റെ കണക്ക്.. 12സീറ്റ് വരെയുളള സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാന്‍ തീരുമാനിച്ചതും തീര്‍ത്ഥാടകര്‍ക്ക് അനുഗുണമായെന്നാണ് വിലയിരുത്തല്‍.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.