ETV Bharat / state

കനത്ത കാറ്റിലും മഴയിലും നിരണത്ത് വ്യാപക നഷ്ടം - rainupdate pathanamthitta

ഇരുപതോളം വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി

കനത്ത വേനൽ മഴ  തിരുവല്ല നിരണം കൊമ്പങ്കേരി മഴ  കടപ്ര വീയപുരം വ്യാപക നഷ്ടം  heavy rain in thiruvalla  rainupdate pathanamthitta  കനത്ത കാറ്റിലും മഴയിലും
കനത്ത കാറ്റിലും മഴയിലും
author img

By

Published : Apr 20, 2020, 7:59 PM IST

പത്തനംതിട്ട : കനത്ത വേനൽ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ തിരുവല്ല നിരണം കൊമ്പങ്കേരിയിൽ വ്യാപക നാശനഷ്ടം. മരം വീണ് ഒരു വീട് പൂർണമായും തകർന്നു. ഇരുപതോളം വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. പ്രദേശത്ത് നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. റോഡുകൾക്ക് കുറുകെ മരങ്ങൾ വീണത് ഗതാഗത തടസത്തിന് കാരണമായി. പ്രദേശത്തെ വൈദ്യുതി വിതരണ സംവിധാനം ഭാഗീകമായി തടസപ്പെട്ടു. തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞ് അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.

കൊമ്പങ്കരി എൽ.പി സ്‌കൂളിന്‍റെ ശൗചാലയവും സമീപത്തെ അംഗന്‍ വാടിയും മരം വീണ് തകർന്നു. ഇരതോട്ട് വാഴയിൽ അച്ചൻ കുഞ്ഞിന്‍റെ വീടിന് സമീപം കൂറ്റൻ മരം വീണ് രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. കടപ്ര വീയപുരം ലിങ്ക് റോഡിൽ കൊമ്പങ്കരി പാലത്തിന് സമീപം മരം 11 കെ വി ലൈനിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വാഴയിൽ കോളനിയിലും രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. അയ്യൻ കോനാരി ഭാഗത്തെ കൊയ്‌ത്തിന് പാകമായ നെൽകൃഷിക്കും വാഴ കൃഷിക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. മേൽക്കുര പറന്നു പോയതോടെ താമസ യോഗ്യമല്ലാതെയായി മാറിയ വീടുകളിലുള്ളവർക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.