പത്തനംതിട്ട: വീട്ടിൽ നിന്നും സ്‌കൂളിലേക്ക് കാറോടിച്ച് പോകുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലം പ്രധാനാധ്യാപിക മരിച്ചു. റാന്നി പെരുനാട് ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എസ്. ലേഖ (50)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ പെരുനാട് കൊച്ചുപാലം ജങ്ഷനിലായിരുന്നു സംഭവം.
വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെവെച്ച് ലേഖ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപമുള്ള മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിൽ നിന്നും ലേഖയെ പുറത്തിറക്കാൻ നോക്കിയെങ്കിലും എൻജിൻ ഓഫ് ആയതിനാൽ കാർ സെൻട്രൽ ലോക്കിൽ ആയിരുന്നു. തുടർന്ന് ചില്ല് തകർത്താണ് ലേഖയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.