ETV Bharat / state

പോര് മുറുകുന്നു:  വീണ ജോര്‍ജ് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി ചിറ്റയം ഗോപകുമാര്‍ ബഹിഷ്‌കരിച്ചു

സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റയത്തിന് ക്ഷണകത്ത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിക്കെതിരെ ചിറ്റയം ആരോപണങ്ങളുന്നയിച്ചത്

ആരോഗ്യമന്ത്രി ഡെപ്യൂട്ടി സ്‌പീക്കര്‍ പോര് മുറുകുന്നു  സര്‍ക്കാറിന്‍റെ വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ ചിറ്റയം പങ്കെടുത്തില്ല  Health Minister Deputy Speaker fight intensifies  Chittayam did not attend the governments anniversary celebrations
ആരോഗ്യമന്ത്രി- ഡെപ്യൂട്ടി സ്‌പീക്കര്‍ പോര് മുറുകുന്നു
author img

By

Published : May 17, 2022, 12:48 PM IST

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്ന പത്തനംതിട്ടയിലെ എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ചടങ്ങിലും ഡെപ്യൂട്ടി സ്‌പീക്കര്‍ പങ്കെടുത്തില്ല. മേളയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാര്‍.

ഇതേ തുടര്‍ന്ന് സിപിഐ ജനപ്രതിനിധികളും മേളയില്‍ പങ്കെടുത്തില്ല. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ചിറ്റയത്തെ അവഗണിച്ചെന്നാരോപിച്ചാണ് ചിറ്റയം പങ്കെടുക്കാതിരുന്നത്. മന്ത്രിക്കെതിരെ ചിറ്റയം ഗോപകുമാർ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും സി.പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നലകിയിരുന്നു.

കൂടിയാലോചനകള്‍ നടത്താതെയാണ് മന്ത്രി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാരോപിച്ചായിരുന്നു ചിറ്റയം നേതൃത്വത്തെ സമീപിച്ചത്. സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റയത്തിന് ക്ഷണകത്ത് ലഭിച്ചിരുന്നില്ല. ഇതാണ് ആരോഗ്യ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ചൊവ്വാഴ്‌ച രാവിലെയായിരുന്നു മേളയുടെ സമാപനം.

also read: വീണ ജോര്‍ജിന് പിന്നാലെ എല്‍ഡിഎഫിന് പരാതി നല്‍കി ചിറ്റയം ഗോപകുമാർ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.