ETV Bharat / state

പോരിനിടയിൽ വേദി പങ്കിട്ട് ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും; ഉദ്ഘാടന ചടങ്ങിൽ ഇരുവരും ഒന്നിച്ച്

author img

By

Published : May 19, 2022, 11:31 AM IST

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട​യി​ല്‍ നടന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന, വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സമ്മേളനം മു​ത​ലാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പോര് മുറുകിയത്.

Health Minister and Deputy Speaker shared stage  Health Minister and Deputy Speaker together  Koduman Stadium inauguration ceremony  Health Minister Veena George at Adoor Koduman program  Chittayam Gopakumar at Koduman Stadium inauguration  ആരോഗ്യമന്ത്രി ഡെപ്യൂട്ടി സ്‌പീക്കർ തർക്കം  വേദി പങ്കിട്ട് ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും  അടൂർ കൊടുമൺ സ്റ്റേഡിയം ഉദ്ഘാടനം  കൊടുമൺ സ്റ്റേഡിയം ഉദ്ഘാടനത്തിൽ വീ​ണ ജോർജ്  കൊടുമൺ സ്റ്റേഡിയം ഉദ്ഘാടനത്തിൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ
പോരിനിടയിൽ വേദി പങ്കിട്ട് ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും; ഉദ്ഘാടന ചടങ്ങിൽ ഇരുവരും ഒന്നിച്ച്

പത്തനംതിട്ട : ആരോഗ്യവകുപ്പ് മ​ന്ത്രി വീ​ണ ജോ​ര്‍​ജും ഡെ​പ്യൂ​ട്ടി സ്‌പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റും ത​മ്മി​ലു​ള്ള പോരും തര്‍​ക്ക​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെയിലും ഇ​ന്ന​ലെ (മെയ് 18) ഇ​രു​വ​രും ഒരേ വേദിയിലെത്തി. അടൂർ കൊടുമൺ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ മ​ണ്ഡ​ല​മായ അടൂരിലെ കൊടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ നി​വാ​സി കൂ​ടി​യാ​ണ് മന്ത്രി വീണ ജോർജ്.

കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി അധ്യക്ഷത വഹിച്ചത് സ്‌പീക്കർ ആയിരുന്നു. സ്റ്റേഡിയത്തിന്‍റെ ഓഫിസ് കോംപ്ലക്‌സിന്‍റെ ഉദ്ഘാടനവും കായിക താരങ്ങളെ ആദരിക്കലും മന്ത്രി വീണ ജോർജ് നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ ഇരുവരുടെയും ഭാഗത്ത്‌ നിന്നും പ​ര​സ്യ വി​വാ​ദ​ങ്ങ​ളൊന്നും ഉണ്ടായില്ല.

പോരിനിടയിൽ വേദി പങ്കിട്ട് ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും

പോരിനിടയിലെ വേദി പങ്കിടൽ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട​യി​ല്‍ നടന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന, വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സമ്മേളനം മു​ത​ലാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പോര് മുറുകിയത്. ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ മന്ത്രി പരാജയമാണെന്നും ഫോൺ വിളിച്ചാൽ എടുക്കില്ലെന്നുമായിരുന്നു മ​ന്ത്രിക്കെ​തി​രേ ചി​റ്റ​യം ഗോ​പ​കു​മാ​​ര്‍ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചത്. ഇതിന് പി​ന്നാ​ലെ ഡെ​പ്യൂ​ട്ടി സ്‌പീ​ക്ക​ര്‍​ക്കെ​തി​രേ മ​ന്ത്രിയും പ്രതികരിച്ചു.

തുടർന്ന് ഇരുവരും സംസ്ഥാന എ​ല്‍​ഡി​എ​ഫ് നേതൃത്വത്തിന് പരാതിയും നൽകി. ഇതിനിടെ മന്ത്രിയെ പിന്തുണച്ച് ജില്ലയിലെ സിപിഎമ്മും ഡെപ്യൂട്ടി സ്‌പീക്കറെ പിന്തുണച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഎം-സി​പി​ഐ ജി​ല്ല സെ​ക്ര​ട്ട​റി​മാ​ർ പരസ്യമായി ആക്ഷേപങ്ങൾ ഉന്നയിച്ചതും വാർത്തയായി.

ഇ​തി​നി​ടെ എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന മേ​ള​യു​ടെ സ​മാ​പ​ന​യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്‌പീ​ക്ക​റും സിപിഐ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവരും പ​ങ്കെ​ടു​ത്തി​രുന്നില്ല. ഈ വിവാദങ്ങൾക്കിടയിലാണ് കൊടുമൺ സ്റ്റേഡിയത്തിന്‍റെ ഉദ്‌ഘാടനത്തിന് മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും ഒന്നിച്ചു വേദി പങ്കിട്ടത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.