പത്തനംതിട്ട: എല്ലാ ജാതി മത വിഭാഗങ്ങളുടെയും വലിയ ഇടയനും, രാജ്യം പദ്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലിത്തയുടെ, മെഴുക് പ്രതിമ നിർമ്മിക്കുക എന്നത് ശിൽപ്പിയായ ഹരികുമാറിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്. 30 കിലോയോളം മെഴുക് ഉപയോഗിച്ച് വലിയ തിരുമേനിയുടെ ഉയരത്തിലും വലിപ്പത്തിലും ജീവൻ തുടിക്കുന്ന പ്രതിമ കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രതിമയുടെ അനാഛാദനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രെഫ. പിജെ കുര്യൻ തുടങ്ങിയവർ നിർവ്വഹിച്ചു. വലിയ മെത്രാപ്പൊലിത്തയുടെ അനുവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് ഹരികുമാർ പ്രതിമ നിർമ്മിച്ചത്.
ആഗ്രഹ സഫലീകരണവുമായി ഹരികുമാർ: നല്ല ഇടയന് ഇനി ജീവൻ തുടിക്കുന്ന മെഴുക് പ്രതിമ - ആഗ്രഹ സഫലീകരണവുമായി
വലിയ മെത്രാപ്പോലിത്ത ഉപയോഗിച്ച പാദരക്ഷകളും വസ്ത്രങ്ങളും ശിരോവസ്ത്രവുമാണ് പ്രതിമയെ അണിയിച്ചിട്ടുള്ളത്
![ആഗ്രഹ സഫലീകരണവുമായി ഹരികുമാർ: നല്ല ഇടയന് ഇനി ജീവൻ തുടിക്കുന്ന മെഴുക് പ്രതിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3814319-397-3814319-1562889453292.jpg?imwidth=3840)
പത്തനംതിട്ട: എല്ലാ ജാതി മത വിഭാഗങ്ങളുടെയും വലിയ ഇടയനും, രാജ്യം പദ്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലിത്തയുടെ, മെഴുക് പ്രതിമ നിർമ്മിക്കുക എന്നത് ശിൽപ്പിയായ ഹരികുമാറിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്. 30 കിലോയോളം മെഴുക് ഉപയോഗിച്ച് വലിയ തിരുമേനിയുടെ ഉയരത്തിലും വലിപ്പത്തിലും ജീവൻ തുടിക്കുന്ന പ്രതിമ കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രതിമയുടെ അനാഛാദനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രെഫ. പിജെ കുര്യൻ തുടങ്ങിയവർ നിർവ്വഹിച്ചു. വലിയ മെത്രാപ്പൊലിത്തയുടെ അനുവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് ഹരികുമാർ പ്രതിമ നിർമ്മിച്ചത്.
ബൈറ്റ്........
വലിയ മെത്രാപ്പോലിത്ത ഉപയോഗിച്ച പാദരക്ഷകളും വസ്ത്രങ്ങളും ശിരോവസ്ത്രവുമാണ് പ്രതിമയെ അണിയിച്ചിട്ടുള്ളതെന്നും ഹരികുമാർ പറഞ്ഞു.നിരവധി പ്രമുഖരുടെ പ്രതിമ നിർമിച്ചിട്ടുള്ള ഹരികുമാറിന്റെ 11-ാമത് പ്രതിമയാണ് മാർ ക്രിസോസ്റ്റത്തിന്റേത്. തിരുമേനിയുടെ അനുമതിയോടെ ആരംഭിച്ച പ്രതിമ നിർമാണം രണ്ട് മാസം എടുത്താണ് ഹരികുമാർ പൂർത്തിയാക്കിയത്.പത്തനംതിട്ട തിരുവല്ലക്ക് സമീപമുള്ള കുമ്പനാട് സ്വദേശിയായ ഹരികുമാർ മോഹൽ ലാൽ, മമ്മൂട്ടി, കലാഭവൻ മണി തുടങ്ങിയ സിനിമാ താരങ്ങളുടെ മെഴുക് പ്രതിമകൾ നിർമ്മിച്ചിട്ടുണ്ട്.Conclusion: