ETV Bharat / state

പത്തനംതിട്ടയിൽ വിഷ പ്രാണിയുടെ കുത്തേറ്റ പതിമൂന്നുകാരി മരിച്ചു - വിദ്യാർഥിനിയെ വിഷ പ്രാണിയുടെ കുത്തി

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അംജിത അനീഷാണ് (13) മരിച്ചത്. വീടിന് സമീപത്ത് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വിഷ പ്രാണിയുടെ കുത്തേൽക്കുകയായിരുന്നു

girl died poisonous insect bite  poisonous insect bite  poisonous insect  insect bite  girld died in pathanamtitta  poisonous insect bite case pathanamthitta  വിഷ പ്രാണിയുടെ കുത്തേറ്റ പതിമൂന്നുകാരി മരിച്ചു  വിഷ പ്രാണിയുടെ കുത്തേറ്റു  വിഷ പ്രാണി  വിഷ പ്രാണി കുത്തി മരണം  വിദ്യാർഥിനിയെ വിഷ പ്രാണിയുടെ കുത്തി  പ്രാണി കുത്തി മരിച്ചു
പതിമൂന്നുകാരി മരിച്ചു
author img

By

Published : Mar 5, 2023, 2:08 PM IST

പത്തനംതിട്ട : തിരുവല്ലയിൽ വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തിരുവല്ല പെരിങ്ങര കൊച്ചാരിമുക്കം പാണാറയില്‍ അനീഷ് - ശാന്തികൃഷ്‌ണ ദമ്പതികളുടെ മകള്‍ അംജിത അനീഷാണ് (13) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച പുലർച്ചെ ആയിരുന്നു മരണം.

തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അംജിത. മാര്‍ച്ച്‌ ഒന്നിനാണ് അംജിതയ്ക്ക് പ്രാണിയുടെ കുത്തേറ്റത്. കൂട്ടുകാർക്കൊപ്പം വീടിനടുത്തുള്ള സ്ഥലത്ത് കളിക്കുന്നതിനിടെ ഈച്ച പോലുള്ള ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ചെവിക്ക് പിന്നിലായാണ് കുത്തേറ്റത്.

തുടർന്ന് ശരീരമാകെ ചൊറിഞ്ഞ് തടിച്ചു. ഇതോടെ വീട്ടുകാർ അംജിതയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ഇവിടെ നിന്നും തിരിച്ചുവരുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു. ഉടൻ തന്നെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസകോശത്തിലേക്ക് അണുബാധ പടർന്നതിനെ തുടർന്ന് കുട്ടിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മാരക വിഷമുള്ള പ്രാണിയാകാം കുട്ടിയെ കുത്തിയതെന്നാണ് ഡോക്‌ടർമാരുടെ നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.