പത്തനംതിട്ട: ഗവിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കി പരിഹരിക്കാന്‍ കെ.യു ജനീഷ് കുമാർ എംഎല്‍എ. ലോക്‌ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത്, വനം, റവന്യൂ, പൊലീസ്, പട്ടികവര്‍ഗ വികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഡോക്‌ടര്‍മാരും എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷണവും, മരുന്നുമായാണ് എംഎല്‍എയും സംഘവും എത്തിയത്.
കക്കി, എട്ടു ഷെഡ്, ആനച്ചാല്‍, കൊച്ചുപമ്പ, പതിനാലാം മയില്‍, ഗവി, മീനാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദർശനം എംഎല്‍എയും സംഘവും തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. 300 കുടുംബങ്ങള്‍ക്കാണ് ഗവിയില്‍ ഭക്ഷണ കിറ്റ് നല്‍കിയത്.
ജില്ലാ കലക്‌ടറുടെ നിര്‍ദേശപ്രകാരം റെഡ്‌ക്രോസ് സൊസൈറ്റിയാണ് ഭക്ഷണ കിറ്റിനുള്ള സാധനങ്ങള്‍ എംഎല്‍എക്ക് കൈമാറിയത്. തൊഴിലാളികള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും, ചികിത്സക്കും 35 കിലോമീറ്റര്‍ അകലെ വണ്ടിപ്പെരിയാറിലേക്കാണ് പോകേണ്ടി വന്നിരുന്നത്.