ETV Bharat / state

മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട നഗരസഭ - എച്ച്1എന്‍1

ഓരോ ദിവസവും ടൺ കണക്കിന് മാലിന്യം എത്തുന്ന ഇവിടെ കാലപ്പഴക്കം ചെന്ന ഒരു ഇൻസിലനേറ്റർ മാത്രമാണ് ഉള്ളത്.

മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട നഗരസഭ
author img

By

Published : Jun 2, 2019, 6:07 AM IST

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്നതായി പരാതി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാവുന്ന വീഴ്ചയാണ് നഗരസഭയുടെ പക്കല്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും ടൺ കണക്കിന് മാലിന്യം എത്തുന്ന ഇവിടെ കാലപ്പഴക്കം ചെന്ന ഒരു ഇൻസിലനേറ്റർ മാത്രമാണ് ഉള്ളത്.

മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട നഗരസഭയിലെ 32 വാർഡുകളിൽ നിന്നും മാലിന്യം എത്തിക്കുന്നത് ഇവിടെയാണ്. എന്നാല്‍ ഇൻസിലനേറ്ററിന്‍റെ പരിമിതികളാല്‍ തുറസായ സ്ഥലത്ത് മാലിന്യം കത്തിച്ച് തള്ളുകയാണ്. ഇത് വലിയ പാരിസ്ഥിതിക പ്രശ്നത്തിനിടയാക്കും. കാല വർഷം തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ മഴ തുടങ്ങിയാൽ ഈ മാലിന്യ കൂമ്പാരം അഴുകാനുള്ള സാധ്യതയും വളരെ വലുതാണ്. മാലിന്യ സംസ്കരണം ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതല്ലാതെ നഗരസഭക്ക് മറ്റൊന്നും ചെയതിട്ടില്ലെന്ന് നഗരസഭ മുൻ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ആരോപിച്ചു.

53 തൊഴിലാളികളാണ് ഈ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തൊഴിലെടുക്കുന്നത്. ഒരു ഇൻസിലനേറ്റർ കൊണ്ട് ഇത്രയും മാലിന്യം കത്തിച്ച് കളയാന്‍ സാധിക്കില്ലെന്ന് ഇവരും പറയുന്നു. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍ ആരോഗ്യ വകുപ്പ് പുലര്‍ത്തിയിരിക്കുന്നത്.

---------- Forwarded message ---------
From: Muhammed shafi <splivereporter@gmail.com>
Date: Sat, Jun 1, 2019, 6:01 PM
Subject: KL_PTA_SHAFI MUNICIPALITY WASTE H1N1
To: <Muhammedshafi.p@etvbharat.com>

Intro
പത്തനംതിട്ട ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരത്തിൽ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യത. ഓരോ ദിവസവും ടൺ കണക്കിന് എത്തുന്ന മാലിന്യം കത്തിച്ച് കളയാൻ കാലപ്പഴക്കം ചെന്ന ഒരു ഇൻസിലനേറ്റർ മാത്രമാണ് ഇവിടെ ഉള്ളത്.മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം പത്തനംതിട്ട നഗരത്തിലൂടെ മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണിന്ന്.

V0
പത്തനംതിട്ട നഗര ഹൃദയത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 3 ഏക്കർ സ്ഥലത്ത് മാലിന്യം കെട്ടിക്കിടക്കുന്ന കാഴ്ചയാണിത്.
ഹോൾഡ്

പത്തനംതിട്ട നഗരസഭയിലെ 32 വാർഡുകളിൽ നിന്നും മാലിന്യം എത്തിക്കുന്നത് ഇവിടെയാണ്.നിലവിൽ മാലിന്യം കത്തിച്ചു കളയുന്നതിന് ഒരു ഇൻസിലനേറ്റർ മാത്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഓരോ ദിവസവും ടൺ ക്കണക്കിന് മാലിന്യമാണ് ഇവിടേക്ക് എത്തിക്കുന്നത്. പക്ഷെ ഈ ഒരു ഇൻസില്ലിനറ്റർ കൊണ്ട് മാത്രം ഇത്രയും മാലിന്യം കത്തിച്ച് കളയുന്നതിന് കാലതാമസമെടുക്കും.ഇക്കാരണത്താൽ തുറസായ സ്ഥലത്ത് മാലിന്യം  കത്തിച്ചു കളയുകയാണ്.ഇത് വലിയ പാരിസ്ഥിതിക പ്രശ്നത്തിനിടയാക്കും. കാലം വർഷം തുടങ്ങുവാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.മഴ പെയ്തു തുടങ്ങിയാൽ  ഈ മാലിന്യ കൂമ്പാരം അഴുകി തുടങ്ങും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതല്ലാതെ
നഗരസഭക്ക് യാതൊരു പദ്ധതിയുമില്ലെന്നു നഗരസഭ മുൻ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ആരോപിക്കുന്നു
ബൈറ്റ്

53 തൊഴിലാളികളാണ് ഈ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തൊഴിലെടുക്കുന്നത്. നാമമാത്രമായ കൂലിയാണ് ഈ തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇത്രയും വലിയ യൊരു മാലിന്യ കൂമ്പാരം ഈ ഒരു ഇൻസിലനേറ്റർ കൊണ്ട് മാത്രം കത്തിച്ച് കളയാൻ കഴിയില്ലെന്ന് തൊഴിലാളികളും പറയുന്നു.
ബൈറ്റ്

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.
നഗര മധ്യത്തിലെ ഈ മാലിന്യ കൂമ്പാരം വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.

മുഹമ്മദ് ഷാഫി
ഇ ടി വി ഭാരത്
പത്തനംത്തിട്ട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.