പത്തനംതിട്ട: ജില്ലയിലെ നാലാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പത്തനംതിട്ട ജിയോ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഒരാഴ്ചക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏഴുദിവസത്തിനുള്ളിൽ പൂർത്തിയാകും. 80 മുതൽ 100 പേരെ വരെ ഇവിടെ ഒരേസമയം ചികിൽസിക്കാനാകും. നിലവിൽ ജില്ലയിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെൻ്ററുകളിലായി 170 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. നഗരസഭയിൽ നിന്നുള്ള 3.90 ലക്ഷം രൂപ ചെലവിലാണ് ആശുപത്രിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് പറഞ്ഞു.
പത്തനംതിട്ടയിൽ നാലാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഉടൻ ആരംഭിക്കും - ജിയോ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി
നഗരസഭയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏഴുദിവസത്തിനുള്ളിൽ പൂർത്തിയാകും