പത്തനംതിട്ട : മുൻ ടൈറ്റാനിയം ഫുട്ബോൾ താരം തിരുവല്ല ഇരവിപേരൂർ പടിപ്പുരയ്ക്കൽ തോമസ് സാമുവൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു. നെഞ്ച് വേദന അനുഭവപെട്ടതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവൽ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എം ജി യൂണിവേഴ്‌സിറ്റി താരമായിരിക്കെ 91 ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: സിന്ധു എലിസബേത്ത് സാബു ( ഹെഡ് മിസ്ട്രസ്, ഗവ. എൽ പി എസ് , തടിയൂർ). മക്കൾ : നിജൽ സാം തോമസ്, നിമൽ ബാബു തോമസ് . സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 11.30 ന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.
മുൻ ഫുട്ബോൾ താരം തോമസ് സാമുവൽ അന്തരിച്ചു - ഫുട്ബോൾ താരം തോമസ് സാമുവൽ
തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു