ETV Bharat / state

ആദിവാസി വിഭാഗക്കാര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

author img

By

Published : Apr 4, 2020, 6:55 PM IST

15 കിലോ അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളാണ് വിതരണം ചെയ്യുന്നത്

food kit distribution  ഭക്ഷ്യകിറ്റ് വിതരണം  രാജു ഏബ്രഹാം എംഎല്‍എ  പത്തനംതിട്ട ആദിവാസി  tribal areas
ആദിവാസി വിഭാഗക്കാര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

പത്തനംതിട്ട: ജില്ലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. കിറ്റുകളുടെ വിതരണോദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ അടിച്ചിപ്പുഴയില്‍ നിര്‍വഹിച്ചു. 1,060 രൂപ വിലയുള്ള 2,150 ഭക്ഷ്യകിറ്റുകളാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 1,175 വീടുകളില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്‌തു.

കിടപ്പുരോഗികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, വികലാംഗര്‍ എന്നിവര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്‌തത്. 15 കിലോ അരി, കടല, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ഒരു കിലോ വീതം, മുളക്, മല്ലി എന്നിവ 100 ഗ്രാം വീതം, സോപ്പ്, ബാര്‍ സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. അട്ടത്തോട്, കരികുളം, ചൊള്ളനാവയല്‍, കുരുമ്പന്‍മൂഴി ഉള്‍പ്പെടെയുള്ള ആദിവാസി കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ വീടുകളിലും കിറ്റ് എത്തിച്ചുനല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.