പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി എത്തിക്കും. പത്തനംതിട്ടയിൽ ഏകദേശം ആറായിരത്തിയഞ്ഞൂറോളം ഉദ്യോഗസ്ഥരാണുള്ളത്. ഭക്ഷണ വിതരണത്തിന് കുടുംബശ്രീ യൂണിറ്റുമായി ചർച്ച നടത്തി വില നിശ്ചയിച്ചതായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഭക്ഷണം പണം നല്‍കി വാങ്ങാവുന്ന കൗണ്ടറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.
ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ പ്രഭാത ഭക്ഷണം, ഉച്ചയൂണ്, രാത്രി ഭക്ഷണം എന്നിവ ആവശ്യാനുസരണം തയാറാക്കി നല്‍കും. ഇതോടൊപ്പം ചായയും സ്‌നാക്കുകളും മറ്റു പാനീയങ്ങളും ലഭ്യമാക്കും. പ്രഭാത ഭക്ഷണത്തിന് 40 രൂപയും ഉച്ചയൂണിന് 50 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.