ETV Bharat / state

പത്തനംതിട്ടയില്‍ പ്രളയ സാധ്യത; രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെത്തി

പത്ത് വള്ളങ്ങളും 20 മത്സ്യത്തൊഴിലാളികളുമാണ് ജില്ലയിലെത്തിയത്.

പ്രളയ സാധ്യത മുന്നില്‍ കണ്ട് മത്സ്യത്തൊഴിലാളികളുടെ സംഘം പത്തനംതിട്ടയിലെത്തി  പ്രളയ സാധ്യത  പത്തനംതിട്ട  മത്സ്യത്തൊഴിലാളികള്‍  flood chance  pathanamthitta
മത്സ്യത്തൊഴിലാഴികള്‍ പത്തനംതിട്ടയിലെത്തി
author img

By

Published : Aug 8, 2020, 5:17 PM IST

Updated : Aug 8, 2020, 5:27 PM IST

പത്തനംതിട്ട: കൊല്ലത്ത് നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളി സംഘം പത്തനംതിട്ടയില്‍. ശക്തമായ മഴയെ തുടര്‍ന്ന് പ്രളയം സാധ്യത മുന്നില്‍ കണ്ടാണ് മത്സ്യത്തൊഴിലാളികള്‍ ജില്ലയിലെത്തിയത്. ജില്ലാ കലക്ടര്‍ പി.ബി നൂഹിന്‍റെ അഭ്യര്‍ത്ഥന പ്രകാരം കൊല്ലം ജില്ലാ കലക്ടര്‍ ബി. അബ്‌ദുല്‍ നാസര്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ചിരുന്നു. പത്ത് വള്ളങ്ങളും 20 മത്സ്യത്തൊഴിലാളികളുമാണ് ജില്ലയിലെത്തിയത്.

പത്തനംതിട്ടയില്‍ പ്രളയ സാധ്യത; രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെത്തി

കൊല്ലത്ത് നിന്നും ലോറിയിലാണ് വള്ളങ്ങള്‍ എത്തിച്ചത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ മുന്നിലുണ്ടായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ഓഫീസറും 22 അംഗങ്ങളും മൂന്ന് ബോട്ടുകളുമടങ്ങുന്ന സംഘം സേലത്ത് നിന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ റാന്നിയിലെത്തിയിരുന്നു. നിലവിൽ റാന്നി, റാന്നി-അങ്ങാടി, കോഴഞ്ചേരി ആറന്മു‍ള, മല്ലപ്പുഴശ്ശേരി, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ വെള്ളപ്പൊക്ക ബാധിത വില്ലേജുകളായി പ്രഖ്യാപിചിട്ടുണ്ട്.

Last Updated : Aug 8, 2020, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.