പത്തനംതിട്ട: തിരുവല്ലയില്‍ വീട് കയറി ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ കുമാറടക്കം അഞ്ച് പ്രതികളാണ് അറസ്റ്റിലായാത്. ഓതറ മുള്ളപ്പാറയില്‍ ചക്കശ്ശേരില്‍ സുകുമാരന്‍റെ വീടും വാഹനങ്ങളുമാണ് സെപ്‌റ്റംബര്‍ 27ന് അടിച്ച് തകര്‍ത്തത്. സുകുമാരന്‍റെ വസ്‌തുവില്‍ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ നേരത്തെ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സുകുമാരന്‍ ഹൈക്കോടതിയെ സമീപക്കുകയും വീടിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് പ്രതികള്‍ വീടുകയറി ആക്രമിച്ചത്. കേസിലെ മുഖ്യ പ്രതി സാബു അടക്കം പത്ത് പേരെ ഇനിയും പിടികൂടാനുണ്ട്. ഇന്ന് പുലര്‍ച്ചെ വൈക്കം, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കൊവിഡ് പരിശോധനയ്‌ക്ക് ശേഷം തിരുവല്ലയില്‍ എത്തിക്കുമെന്ന് ഡിവൈ.എസ്.പി ടി. രാജപ്പന്‍ പറഞ്ഞു.
വീട് കയറി ആക്രമണം; സിപിഎം നേതാവടക്കം അഞ്ച് പേര്‍ പിടിയില്‍ - സിപിഎം നേതാവടക്കം അഞ്ച് പേര്‍ പിടിയില്‍
സംഘര്‍ഷത്തെ തുടര്‍ന്ന് സുകുമാരന്‍ ഹൈക്കോടതിയെ സമീപക്കുകയും വീടിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു.