പത്തനംതിട്ട: തിരുവല്ലയിൽ ബാറ്ററിക്കടയിൽ തീപിടിത്തം. വൈഎംസിഎ ജംഗ്ഷന് സമീപത്തെ ബഥേൽ ബാറ്ററി ഹൗസിനാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയ്‌ക്ക് സ്ഥാപന ഉടമയെത്തി കട തുറന്നപ്പോഴാണ് തീപിടിത്ത വിവരം പുറത്തറിഞ്ഞത്. ബാറ്ററികൾ, കംപ്യൂട്ടർ, പ്രിന്റർ , ഫാൻ, മേശ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. കടയിലെ വയറിംങ്ങും പൂർണമായും കത്തി നശിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ ആളിപ്പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ ആൻഡ്രൂസ് ചെറിയാൻ പറഞ്ഞു.
തിരുവല്ലയിൽ ബാറ്ററിക്കടയിൽ തീപിടിത്തം - battery shop
ശനിയാഴ്ച രാവിലെ 10 മണിയ്‌ക്ക് സ്ഥാപന ഉടമയെത്തി കട തുറന്നപ്പോഴാണ് തീപിടിത്ത വിവരം പുറത്തറിഞ്ഞത്.