പത്തനംതിട്ട: ജില്ലാതല കര്‍ഷക ദിനാചരണം കൊടുമണ്‍ കൃഷി ഭവന്‍റെ നേത്യത്വത്തില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്‌തു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞന്നാമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് തല നോളജ് സെന്‍ററിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ്ണാ ദേവി നിര്‍വഹിച്ചു. കൊടുമണ്‍ റൈസിന് വേണ്ടിയുളള മില്ലിന്‍റെ പ്രഖ്യാപനവും സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍.വി രാജീവ് കുമാര്‍ നിര്‍വഹിച്ചു.
വിവിധ നിയോജയ മണ്ഡലങ്ങള്‍ കേന്ദീകരിച്ചും കര്‍ഷക ദിനാചരണവും ബ്ലോക്ക് തല നോളജ് സെന്‍ററിന്‍റെ ഉദ്ഘാടനവും നടന്നു. തിരുവല്ലയില്‍ മാത്യു. ടി.തോമസ് എംഎല്‍എയും റാന്നിയില്‍ തോട്ടമണ്‍ കൃഷി ഭവനില്‍ നടന്ന പരിപാടി രാജു ഏബ്രഹാം എം.എല്‍.എയും ആറന്മുളയില്‍ ഇലന്തൂര്‍ കൃഷി ഭവനില്‍ നടന്ന പരിപാടി വീണാ ജോര്‍ജ് എം.എല്‍.എയും കോന്നിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ഉദ്‌ഘാടനം ചെയ്‌തു.