ETV Bharat / state

ഓട്ടിസം ബാധിച്ച കുഞ്ഞുമായി ജില്ലാ ട്രൈബൽ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു - patthanamthitta

2014ൽ വീടിനായി അപേക്ഷ നൽകിയിട്ടും നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് കുടുംബം പ്രതിഷേധവുമായി ജില്ലാ ട്രൈബൽ ഓഫീസിലെത്തിയത്.

പത്തനംതിട്ട  ജില്ലാ ട്രൈബൽ ഓഫീസ്  2014  വീട് വെക്കാനുള്ള അപേക്ഷ  റാന്നി  ranni  patthanamthitta  home
ഓട്ടിസം ബാധിച്ച കുഞ്ഞുമായി ജില്ലാ ട്രൈബൽ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു
author img

By

Published : Jun 18, 2020, 1:34 AM IST

പത്തനംതിട്ട: വീടിനായി അപേക്ഷ നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് റാന്നിയിലെ ജില്ലാ ട്രൈബൽ ഓഫീസിന് മുന്നിൽ കുടുംബത്തിന്‍റെ പ്രതിഷേധം. റാന്നി എഴുമറ്റൂർ ഉപ്പുമാക്കൽ കോളനിയിലെ വാലക്കൽ വീട്ടിൽ രാജുവും ഭാര്യ സുധയുമാണ് ഓട്ടിസം ബാധിച്ച മകനുമായി പ്രതിഷേധിച്ചത്. 2014ലാണ് ഈ കുടുംബം വീടിനായി അപേക്ഷ നൽകിയത്. എന്നാൽ ഇത് വരെയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഈ ആദിവാസി കുടുംബം പറയുന്നു. നിലവിൽ മറ്റൊരു വീടിന്‍റെ സെപ്ടിക് ടാങ്കിന് മുകളിൽ ടാർപോളിൻ കെട്ടിയാണ് താമസിക്കുന്നതെന്നും സുധ പറഞ്ഞു.

ഓട്ടിസം ബാധിച്ച കുഞ്ഞുമായി ജില്ലാ ട്രൈബൽ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ്, മുസ്ലീം പ്രവർത്തകർ കുടുംബത്തിന് പിന്തുണയുമായി സ്ഥലത്തെത്തി. ആദിവാസി കുടുംബത്തിന് ഉടൻ തന്നെ വീടും സ്ഥലവും നൽകുമെന്നും അത് വരെ ഈ കുടുംബത്തെ വാടകവീട്ടിൽ താമസിപ്പിക്കുമെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജി ഉറപ്പ് നൽകി. ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ കുടുംബം പ്രതിഷേധ സമരം അവസാനിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.