പത്തനംതിട്ട: നഗരത്തിൽ കഞ്ചാവ് വിൽപനയ്‌ക്കെത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. ആനപ്പാറ മൂലക്കല്‍ പുരയിടത്തില്‍ ഷാജഹാന്‍(35) ആണ് പിടിയിലായത്. ഇയാളിൽ നിന്നും വിൽപനയ്ക്കായി കരുതിയിരുന്ന 300 ഗ്രാം കഞ്ചാവും പിടികൂടി.
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തായി ഇയാള്‍ കഞ്ചാവ് കച്ചവടം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ കൃഷ്‌ണകുമാറിന്‍റെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച വൈകിട്ട് നടത്തിയ റെയ്‌ഡിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
ടൗണില്‍ വര്‍ഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തി വന്ന ഷാജഹാൻ നിരവധി തവണ എക്‌സൈസിന്‍റെ പിടിയിലായിട്ടുണ്ട്.