ETV Bharat / state

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ, കാരിക്കേച്ചറുകള്‍ സ്വന്തമാക്കൂ

സംഭാവന ചെയ്തതിന്‍റെ രസീതും ഫോട്ടോയും വാട്‌സ് ആപ് ചെയ്‌ത് നല്‍കിയാല്‍ അഞ്‌ജുരാഥ് കാരിക്കേച്ചറുകള്‍ വരച്ച് നല്‍കും

കാരിക്കേച്ചറുകള്‍ സമ്മാനം  കാരിക്കേച്ചറുകള്‍ വാര്‍ത്തകള്‍  മുഖ്യമന്ത്രി ദുരിതാശ്വാസ നിധി  കേരളം കൊവിഡ് വാര്‍ത്തകള്‍  caricatures story  Engineering student story kerala
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ... കിടിലന്‍ കാരിക്കേച്ചറുകള്‍ സ്വന്തമാക്കൂ...
author img

By

Published : Apr 24, 2020, 12:48 PM IST

Updated : Apr 24, 2020, 3:54 PM IST

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നിരവധി സുമനസുകളുടെ സഹായമാണ് സംസ്ഥാനത്തിന് പുറത്തുനിന്നടക്കം എത്തുന്നത്. ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് കിടിലന്‍ ഒരു സമ്മാനം നല്‍കുകയാണ് അഞ്‌ജുരാഥ് . എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അഞ്‌ജുരാഥ് കാരിക്കേച്ചറുകളാണ് സമ്മാനമായി നല്‍കുന്നത്.

സംഭാവന ചെയ്തതിന്‍റെ രസീതും ഫോട്ടോയും വാട്‌സ് ആപ് ചെയ്‌ത് നല്‍കിയാല്‍ അഞ്‌ജുരാഥ് കാരിക്കേച്ചറുകള്‍ വരച്ച് നല്‍കും. സംഭാവന നല്‍കുന്നവർക്ക് ഒരു പ്രോത്സാഹനമായാണ് അഞ്‌ജുരാഥ് കാരിക്കേച്ചറുകള്‍ വരച്ചുനല്‍കുന്നത്. അഞ്‌ജുരാഥിന്‍റെ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് കാരിക്കേച്ചറുകൾ വരച്ച് നൽകാനായി രസീതും ഫോട്ടോയും അയക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ, കാരിക്കേച്ചറുകള്‍ സ്വന്തമാക്കൂ

എഞ്ചിനീയറിങിന് ചേര്‍ന്ന ശേഷമാണ് ഈ മിടുക്കി വരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പത്തനംതിട്ട ഓമല്ലൂർ തുണ്ടിയിൽ വീട്ടിൽ രാധകൃഷ്ണന്‍റെയും ലതയുടെയും മകളാണ് അഞ്‌ജുരാഥ്. നിരവധിപേരാണ് അഞ്‌ജുരാഥിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

Last Updated : Apr 24, 2020, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.