ETV Bharat / state

മരണം കുഴിച്ച് മണല്‍ മാഫിയ: അപകടക്കെണിയായി കല്ലടയാർ - മണലെടുപ്പ്

അനധികൃതമായ മണലെടുപ്പ് മൂലം പുഴയുടെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.

അപകട കെണിയൊരുക്കി കല്ലടയാര്‍
author img

By

Published : Apr 30, 2019, 10:00 PM IST

Updated : Apr 30, 2019, 11:38 PM IST

പത്തനംതിട്ട : അനധികൃതമായ മണലെടുപ്പ് മൂലം ഏനാത്ത് ഭാഗത്തെ കല്ലടയാറിന്‍റെ ഭൂരിഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. അപകടം പതിയിരിക്കുന്നതറിയാതെ കടവില്‍ കുളിക്കാനെത്തുന്നവര്‍ മുങ്ങി മരിക്കുന്ന സാഹചര്യവും ഉണ്ട്. നിയന്ത്രണമില്ലാതെ പാസുകള്‍ ഉപയോഗിച്ച് അളവില്‍ കൂടുതല്‍ മണലാണ് പുഴയില്‍ നിന്നും മണല്‍ ലോബികള്‍ വാരുന്നത്. എന്നാല്‍ അപായ സൂചന നല്‍കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇതുവരെയും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച മണ്ണടി തെങ്ങുംപുഴ പ്ലാക്കോട് കടവിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചിരുന്നു. ചളി നിറഞ്ഞതിനാല്‍ ചുഴികളില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ പലപ്പോഴും അഗ്നിശമനസേനയ്ക്ക് സാധിക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ മുമ്പ് മണല്‍ വാരിയിരുന്നവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. മണ്ണിൽ കടവ്, ചെട്ടിഓരത്ത് കടവ്, കാരക്കാട് കടവ്, ഇടയ്ക്കാട് എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. സംരക്ഷണ ഭിത്തി കെട്ടാത്തതിനാല്‍ ഇളമംഗലം മുതൽ മണ്ണടി കാമ്പിത്താൻ കടവുവരെയുള്ള ഭാഗങ്ങളിലെ തിട്ടകള്‍ ഇടിയുന്നുണ്ട്.

മരണം കുഴിച്ച് മണല്‍ മാഫിയ: അപകടക്കെണിയായി കല്ലടയാർ

അവധിക്കാലമായതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് കല്ലടയാറില്‍ കുളിക്കാനായി എത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മണല്‍ വാരല്‍ കല്ലടയാറിന്‍റെ നിലനില്‍പ്പിനെ സാരമായി ബാധിച്ചുതുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും പുഴയുടെ സംരക്ഷണത്തിന് കാര്യമായ നടപടികള്‍ ഉണ്ടായില്ല.

Intro:പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിലെ കുളിക്കടവിൽ പലതിലും അപകടങ്ങൾ പതിയിരിക്കുkaയാണ്. അനധികൃതമായി മണ്ണെടുത്തthu കാരണം aarinte പലഭാഗങ്ങളിലും ഉണ്ടായ വലിയ കുഴികൾ ആണ് ഇപ്പോൾ അപകട ഭീഷണി ഉയർത്തുന്നത്. മുന്നറിയിപ്പ് ബോർഡ് പോലും ഈ കടവുകൾkku സമീപം സ്ഥാപിച്ചിട്ടില്ല.

Body:ഒരാഴ്ചയ്ക്ക് മുന്നേ കല്ലടയാറ്റിലെ മണ്ണടി തെങ്ങ് പുഴ പ്ലാക്കോട് കടവിൽ ഇൽ വിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചിരുന്നു. ഇവിടെ മുൻപ് വലിയതോതിൽ ഇതിൽ മണൽ വാരി സ്ഥലമായിരുന്നു ഇന്നു പല ഭാഗത്തും കുളിക്കാൻ ഇറങ്ങുന്നവർ പലപ്പോഴും ഇത്തരം കുഴികളിലെ ചുഴികളിൽ അകപ്പെttittund
.
അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ എത്തുന്ന അഗ്നിശമനസേനയ്ക്ക് ചുഴി കാരണം ഇത്തരം കടവുകളിൽ ഇറങ്ങുവാൻ സാധിക്കുന്നില്ല. ഈ ഘട്ടങ്ങളിൽ മുമ്പ് മണൽവാരി വാരിയിരുന്നവരാണ് രക്ഷാപ്രവർത്തനത്തിന് പലപ്പോഴും നേതൃത്വം നൽകുന്നത്.

ഇളമംഗലം മുതൽ മണ്ണടി കാമ്പിത്താൻ കടvu വരെയുള്ള bhagangaളിലെ ഭൂരിഭാഗം തിട്ടകളും ഇടിഞ്ഞു ആറ്റിലേക്ക് പതിച്ച തിനാൽ വെള്ളത്തിനടിയിൽ ചെളി വളരെ കൂടുതലായ അവസ്ഥയിലാണ് . ഇത് പലപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട് .മണ്ണിൽ കടവ് ചെട്ടിഓരത്ത് കടവ് കാരക്കാട് കടവ് ഇടയ്ക്കാട് എന്നീ കടവുകളിൽ ആണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. ഇപ്പോൾ സ്കൂൾ അവധിക്കാലമായതിനാൽ ധാരാളം കുട്ടികൾ kulikkanayi ഈ കടവുകളിൽ എത്താറുണ്ട്.

Conclusion:
Last Updated : Apr 30, 2019, 11:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.