പത്തനംംതിട്ട: കൊവിഡ് ബാധിച്ച് അബുദാബിയിൽ മരിച്ച മലയാളി അധ്യാപികയോടുള്ള ആദരസൂചകമായി അബുദാബിയിലെ ഇന്ത്യൻ സ്‌കൂളിലെ ഇ-ക്ലാസുകൾ റദ്ദാക്കി. 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇ-ക്ലാസുകളാണ് ഇന്ന് നിർത്തിവെച്ചത്. കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലിന്‍റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ് ബുധനാഴ്‌ച വൈകിട്ട് മരിച്ചത്. അബുദാബി ഇന്ത്യൻ സ്‌കൂളിലെ സീനിയർ ഇംഗ്ലീഷ് ടീച്ചറാണ് പ്രിൻസി റോയ് മാത്യു. ഒരാഴ്‌ച മുമ്പാണ് പ്രിൻസിക്ക് പനി ബാധിച്ചത്. ശ്വാസതടസവും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഭർത്താവ് സാമുവൽ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് നിലവിൽ രോഗമില്ലെന്നും സാമുവൽ അറിയിച്ചു. ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.
മലയാളി അധ്യാപികയോടുള്ള ആദരവായി അബുദാബിയിൽ ഇ-ക്ലാസുകൾ റദ്ദാക്കി - കൊവിഡ്
അബുദാബിയിലെ ഇന്ത്യൻ സ്‌കൂളിലെ 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇ-ക്ലാസുകളാണ് നിർത്തി വെച്ചത്.