ETV Bharat / state

തിരക്കൊഴിവാക്കി സുഗമവും അപകട രഹിതവുമായ ശബരിമല യാത്ര; ഡൈനമിക് ക്യൂ സിസ്‌റ്റം സജ്ജമാക്കി ദേവസ്വം ബോര്‍ഡ്

Dynamic Queue System : അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് തിക്കിലും തിരക്കിലും പെടാതെ തൊഴുത് മടങ്ങാനുളള നവീന ആശയമാണ് ഡൈനമിക്ക് ക്യു സിസ്‌റ്റം. ദേവസ്വം ബോര്‍ഡ് തിരുപ്പതി മാതൃകയില്‍ സന്നിധാനത്ത് ഒരുക്കുന്ന സംവിധാനമെന്ന പ്രത്യേകതയും കോംപ്ലക്സിനുണ്ട്.

pta sabarimala  sabarimala pilgrimage  Dynamic Queue System  sabarimala  For Safe Journey  തിരുപ്പതി  ശബരിമല സന്നിധാനം  ശബരിമലയിലെ തിരക്ക്  ശബരിമല വരുമാനം  ശബരിമല സീസണ്‍  അയ്യപ്പ ഭക്തര്‍  ശരംകുത്തി  കാനനപാത  പരമ്പരാഗത പാത  പത്തനംതിട്ടയിലെ ക്ഷേത്രങ്ങള്‍  temples in kerala
Dynamic Queue System
author img

By ETV Bharat Kerala Team

Published : Dec 6, 2023, 10:02 PM IST

പത്തനംതിട്ട: സന്നിധാനത്തേക്ക് തുടര്‍ച്ചയായി ഒഴുകിയെത്തുന്ന ഭക്തരുടെ തിരക്കൊഴിവാക്കി അയ്യനെ കാണാനുള്ള യാത്ര സുഗമവും അപകട രഹിതവുമാക്കാന്‍ ഡൈനമിക് ക്യൂ സിസ്‌റ്റം പൂര്‍ണ്ണ സജ്ജം(Dynamic Queue System ).

ആറ് ക്യു കോംപ്ലക്സുകളിലായി ഒരുക്കിയ ഡൈനമിക് ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതുകാരണം ഉണ്ടാകിനിടയുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ ഡൈനമിക് ക്യൂ സിസ്‌റ്റത്തിന് കഴിയുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ഒരു കോംപ്ലക്സില്‍ മൂന്ന് മുറികളിലായി കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമ സൗകര്യം, ശൗചാലയം എന്നിവയാണ് ഒരുക്കിയിട്ടുള്ളതെന്നും തളര്‍ച്ചയില്ലാത്തതും അപകടരഹിതമായ യാത്രയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനം സ്പെഷല്‍ പോലീസ് ഒഫീസര്‍ കെ ഇ ബൈജു മുഖ്യാതിഥിയായി. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഡൈനമിക് ക്യൂ കോംപ്ലക്സ് പരിരക്ഷയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അനുവദനീയമായ ദര്‍ശന സമയമുള്‍പ്പെടെയുള്ള ഡിസ്‌പ്ലെ ഓരോ കോപ്ലക്സിലും ഒരുക്കിയിട്ടുണ്ട്.

4 ബി കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് ഇവയുടെ നിയന്ത്രണം. തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന വലിയ പ്രശ്‌നങ്ങള്‍ക്കാണ് ക്യൂ കോപ്ലക്സിലൂടെ പരിഹാരമാകുന്നത്. മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി പരമ്പരാഗത വഴി പോകുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണെന്നും തിരുപ്പതി മോഡലില്‍ വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.