പത്തനംതിട്ട: ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡൻറായി വി.വസീഫിനെ സമ്മേളനം തിരഞ്ഞെടുത്തു. വികെ സനോജ് സെക്രട്ടറി സ്ഥാനത്ത് തുടരും. എസ്ആർ അരുൺ ബാബുവാണ് ട്രഷറർ. 25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും, 90 അംഗ സംസ്ഥാന കമ്മിറ്റിയെയും പത്തനംതിട്ടയിൽ നടന്ന പതിനഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
എസ് സതീഷ്, എസ്കെ സജീഷ്, കെയു ജനീഷ് കുമാര്‍ എംഎല്‍എ, ചിന്ത ജെറോം എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. സമ്മേളനത്തിൽ പ്രായ നിബന്ധന കർശനമാക്കിയിരുന്നെങ്കിലും വികെ സനോജിന് പ്രായത്തില്‍ ഇളവ് നല്‍കുകയായിരുന്നു. 37 വയസാണ് പരിധി.
ചരിത്രത്തിലേക്ക് ഒരു ട്രാൻസ്‌ജെൻഡർ: ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ട്രാന്‍സ്‌ജന്‍ഡര്‍ വ്യക്തി തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. കോട്ടയം സ്വദേശിനി ലയ മരിയ ജയ്‌സണാണ് സംസ്ഥാന കമ്മിറ്റിയില്‍ ഇടം പിടിച്ച ട്രാന്‍സ്‌ജന്‍ഡര്‍. നാലു ദിവസമായി പത്തനംതിട്ടയിൽ നടന്നുവന്ന സമ്മേളനം ഇന്ന് സമാപിയ്ക്കും.
Also Read ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വിമര്‍ശനം എന്ന വാര്‍ത്ത നിരാശവാദികളുടെ കുസൃതി എന്ന് മുഹമ്മദ് റിയാസ്