ETV Bharat / state

ശബരിമല തീർഥാടനം; വലിയ നടപ്പന്തലിൽ സ്റ്റീൽ കുപ്പികളിൽ ഔഷധവെള്ളം വിതരണം ആരംഭിച്ചു - അയ്യപ്പഭക്തർ

പുതുതായി എത്തിച്ച 500 സ്റ്റീൽ കുപ്പികളിലാണ് ഔഷധവെള്ള വിതരണം. വെള്ളം കുടിച്ച ശേഷം ഉടൻ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തർക്ക് നൽകുകയും കാലിയായ മുറയ്ക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യും

drinking water supply for sabarimala pilgrims  sabarimala pilgrims  sabarimala  sabarimala pilgrimage  sabarimala devotees  ശബരിമല തീർഥാടനം  കുപ്പികളിൽ ഔഷധവെള്ളം വിതരണം ശബരിമല  ശബരിമല കുടിവെള്ള വിതരണം  ശബരിമല  ശബരിമല അയ്യപ്പഭക്തർ  ശബരിമല തീർഥാടകർ  വലിയ നടപ്പന്തലിൽ കുടിവെള്ള വിതരണം  ശബരിമല വലിയ നടപ്പന്തൽ  അയ്യപ്പഭക്തർ  ഔഷധവെള്ള വിതരണം
ശബരിമല തീർഥാടനം; വലിയ നടപ്പന്തലിൽ സ്റ്റീൽ കുപ്പികളിൽ ഔഷധവെള്ളം വിതരണം ആരംഭിച്ചു
author img

By

Published : Nov 29, 2022, 8:23 AM IST

പത്തനംതിട്ട: ശബരിമല വലിയ നടപ്പന്തലിൽ അയ്യപ്പഭക്തർക്ക് പുതുതായി എത്തിച്ച 500 സ്റ്റീൽ കുപ്പികളിൽ ഔഷധവെള്ള വിതരണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ പരിപാടിക്ക് തുടക്കം കുറിച്ചു. ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസർ എച്ച് കൃഷ്‌ണകുമാർ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് ഓഫിസർ, മറ്റ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, അയ്യപ്പ സേവാ സംഘം പ്രവർത്തകർ എന്നിവർ പങ്കാളികളായി.

വലിയ നടപ്പന്തലിൽ സ്റ്റീൽ കുപ്പികളിൽ ഔഷധവെള്ളം വിതരണം ആരംഭിച്ചു

ശബരിമലയിൽ തിരക്ക് വർധിച്ചത് മൂലം വലിയ നടപ്പന്തലിൽ ക്യൂ നിൽക്കുന്ന ഒമ്പത് വരികൾക്കിടയിൽ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും. വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ കുപ്പിയിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീൽ കുപ്പികൾ തെരഞ്ഞെടുത്തത്.

വെള്ളം കുടിച്ച ശേഷം ഉടൻ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തർക്ക് നൽകുകയും കാലിയായ മുറയ്ക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യും. തിരക്ക് വർധിച്ചതോടെ ഭക്തർക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്. കൊവിഡ് രൂക്ഷമായ 2020ലെ തീർഥാടന കാലത്ത് സ്റ്റീൽ കുപ്പികളിൽ കുടിവെള്ളം നൽകിയിരുന്നു.

മുൻകൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീൽകുപ്പി പിന്നീട് തിരിച്ചേൽപ്പിച്ച് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാൻ സാധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.