ETV Bharat / state

കോടതി വെറുതെ വിട്ടു, പക്ഷേ വിധി മരണമായിരുന്നു: യുവാവ് കോടതി വരാന്തയില്‍ കുഴഞ്ഞുവീണു മരിച്ചു

ആറന്മുള കോഴിപ്പാലം തളിക്കാട്ട് മോടിയില്‍ ടി പി ബിജു (40) വാണ് മരിച്ചത്. രാവിലെ വിചാരണയ്ക്ക് ശേഷം കോടതി വരാന്തയില്‍ ഇരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചോര ഛര്‍ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കേസില്‍ ഇയാളെ കോടതി വെറുതെവിട്ടു.

Defendant dies after vomiting blood at cort Pathanamthitta  പീഡനക്കേസ് പ്രതി കോടതി കുഴഞ്ഞു വീണ് മരിച്ചു
ഗാർഹിക പീഡനക്കേസ് പ്രതി കോടതി വരാന്തയിൽ കുഴഞ്ഞു വീണ് മരിച്ചു
author img

By

Published : Dec 17, 2021, 8:48 PM IST

പത്തനംതിട്ട: ഗാര്‍ഹിക പീഡനക്കേസിലെ കുറ്റാരോപതിന്‍ വിധി കാത്തിരിക്കേ കോടതി വരാന്തയില്‍ കുഴഞ്ഞു വീണു മരിച്ചു. ആറന്മുള കോഴിപ്പാലം തളിക്കാട്ട് മോടിയില്‍ ടി പി ബിജു (40) വാണ് മരിച്ചത്. പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

രാവിലെ വിചാരണയ്ക്ക് ശേഷംവരാന്തയില്‍ ഇരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചോര ഛര്‍ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അഭിഭാഷകനും പൊലീസുകാരും ചേർന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉച്ചയ്ക്ക് ശേഷം ബിജുവിനെ വെറുതെ വിട്ടു കൊണ്ട് കോടതി വിധി വരികയും ചെയ്തു.

Also Read: തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കഴിഞ്ഞ ആറുമാസമായി ബിജു റിമാന്‍ഡിലായിരുന്നു. ബിജുവിന്‍റെ ഭാര്യ നൽകിയ പരാതിയിൽ ആറന്മുള പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. രാവിലെ വിചാരണ നടപടികൾ കഴിഞ്ഞ ശേഷം വിധി കാത്ത് കോടതി വരാന്തയില്‍ ഇരിയ്ക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.