ETV Bharat / state

ഹർത്താൽ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി - District police chief says stringent action will be taken against violation of hartal law

ഹർത്താലിന്‍റെ മറവിൽ ഏതങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങളുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കും.

District police chief says stringent action will be taken against violation of hartal law  ഹർത്താൽ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി
ഹർത്താൽ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി
author img

By

Published : Dec 16, 2019, 7:27 PM IST

പത്തനംതിട്ട: ഹർത്താൽ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐ.പി.എസ്‌. പൗരത്വ ബില്ലിനെതിരെ സംസ്ഥാനത്ത് ചില സംഘടനകൾ നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തത് മുൻകൂട്ടി അറിയിക്കാതെയാണ്. ജില്ലയിൽ ഹർത്താൽ നേരിടാൻ പൊലീസ് സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. ഹർത്താലിന്‍റെ മറവിൽ ഏതങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങളുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കും. ശബരിമല തീർഥാടകർ ഉൾപ്പടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുകയോ കടകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിക്കാൻ ശ്രമിക്കുകയോ സർക്കാർ- സർക്കാരിരത സ്ഥാപനങ്ങൾ, വിദ്യാഭ്യസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്‌താൽ നിയമനടപടികളുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Intro:Body:ഹർത്താൽ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.
നിർദ്ദിഷ്ട പൗരത്വ ബില്ലിനെതിരെ സംസ്ഥാനത്ത് ചില സംഘടനകൾ നാളെ  ഹർത്താലിന് ആഹ്വാനം ചെയ്തത് മുൻകൂട്ടി അറിയിക്കാതെയാണ്. ജില്ലയിൽ ഹർത്താൽ നേരിടാൻ പോലീസ് സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.ഹർത്താലിന്റെ മറവിൽ ഏതങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങളുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കും.
ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയോ കടകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിക്കാൻ ശ്രമിക്കുകയോ സർക്കാർ സർക്കാരിരത സ്ഥാപനങ്ങൾ  വിദ്യാഭ്യസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്താൽ നിയമനടപടികളുണ്ടാകും.Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.